എസ് 21 സീരീസ് ഫോണുകളുടെ ലുക്ക് ലോഞ്ചിന് മുമ്പേ ലീക്കായി; ഏറ്റെടുത്ത് സ്മാർട്ട്ഫോൺ പ്രേമികൾ
text_fieldsസാംസങ് ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്സി എസ് 21 സീരീസിലുള്ള ഫോണുകൾ അടുത്ത മാസം (ജനുവരി 14) ലോഞ്ച് ചെയ്യാനിരിക്കുകയാണ്. 2021ലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണായി എസ് 21 എത്തുേമ്പാൾ എന്തൊക്കെയാണ് പഴയതിൽ നിന്നുമുള്ള മാറ്റങ്ങൾ എന്ന കാര്യത്തിൽ പലർക്കും കൗതുകമുണ്ടായിരിക്കും. എന്നാൽ, ലോഞ്ചിന് മുേമ്പ തന്നെ എസ് 21 സീരീസിലുള്ള ഫോണുകളുടെ ലുക്ക് ഇൻറർനെറ്റിൽ ലീക്കായി.
എസ് 21 സീരീസിലുള്ള ഫോണുകൾ ഏതൊക്കെ കളറുകളിലാണ് ഇറങ്ങാൻ പോകുന്നത് എന്നതടക്കമുള്ള വിവരങ്ങൾ നെറ്റിസൺസിന് ലഭിച്ചുകഴിഞ്ഞു. ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 888 എന്ന പുത്തൻ ഫ്ലാഗ്ഷിപ്പ് പ്രൊസസറായിരിക്കും എസ് 21 സീരീസിന് കരുത്ത് പകരുക. എസ് 21, എസ് 21 പ്ലസ്, എസ് 21 അൾട്രാ എന്നീ മോഡലുകളാണ് ഇറങ്ങാനിരിക്കുന്നത്. ഇതിൽ അൾട്രാ മോഡലിന് 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയായിരിക്കും. ഫാൻറം സിൽവർ കളറിലായിരിക്കും ഫോൺ എത്തുകയെന്നും സൂചനയുണ്ട്.
പിൻകാമറകൾ സജ്ജീകരിച്ചിരിക്കുന്ന രീതി പരിശോധിച്ചാൽ മാത്രമമേ ഫോണിന് പ്രധാനമായി ഒരു മാറ്റം മുൻ മോഡലിൽ നിന്നും ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ. എസ് 20 സീരീസിലുള്ള ഫോണുകളിൽ പിൻകാമറകൾ തള്ളി നിൽക്കുന്നുണ്ടെങ്കിൽ എസ് 21 ൽ ഫ്ലാറ്റായ രീതിയിൽ സാംസങ്ങ് അതിനെ ക്രമീകരിച്ചിട്ടുണ്ടെന്നാണ് ലീക്കായ ചിത്രങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.