എംഫോണിനെക്കുറിച്ച് എല്ലാമറിയാം
text_fieldsഇറങ്ങുംമുമ്പെ വിവാദങ്ങളുടെ തോഴനായ മാറിയ മലയാളികളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ‘എം ഫോണ്‍’ വിപണിയിലിറക്കി. സവിശേഷതകളില്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളോട് കിടപിടിക്കും. എം ഫോണ്‍ 5 എസ് മുതല്‍ 11 വരെയുള്ള ആറ് മോഡലുകളാണ് വിപണിയിലിറക്കിയത്. ഇതോടൊപ്പം എം-വാച്ച്, പവര്‍ ബാങ്ക്, ബ്ളൂ ടൂത്ത്, ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്. 11,999 രൂപ മുതല്‍ 39,999 രൂപവരെയാണ് സ്മാര്‍ട്ട് ഫോണുകളുടെ വില. 12,999 രൂപയുടെ എം2 വാച്ച് എന്ന സ്മാര്‍ട്ട്വാച്ചില്‍ കോള്‍ അലര്‍ട്ട്, ഉറക്കം വിലയിരുത്തല്‍ എന്നിവയുണ്ട്. ബ്ളുടൂത്തുമായി സ്മാര്‍ട്ട്ഫോണുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
‘എം ഫോണ്‍’ ചെയര്‍മാന്‍ ജോജി അഗസ്റ്റിനാണ് പുതിയ ഫോണ്‍ പുറത്തിറക്കിയത്. വാണിജ്യവിഭാഗം മേധാവി പി.വി. കൃഷ്ണന്‍, സെയില്‍സ് ഡയറക്ടര്‍ ലിന്‍, സി.ഇ.ഒ ബി.ടി. ബിജുമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചൈന ഷെന്‍സെനിലെ ഫാക്ടറിയില്‍ കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എം ഫോണ്‍ നിര്‍മിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്നും അവര്‍ പറഞ്ഞു. കമ്പനി തെരഞ്ഞെടുക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍മാര്‍, സ്വന്തം നിലയിലുള്ള എം സ്റ്റോറുകള്‍, ഓണ്‍ലൈന്‍ സംവിധാനം എന്നിവ വഴിയാണ് വില്‍പന. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തുടര്‍ന്ന് ഗള്‍ഫിലും ഫോണ്‍ വിതരണം ചെയ്യും. ഈവര്‍ഷം പകുതിയോടെ എം പാഡും വിപണിയിലിറക്കും. ജോസ്കുട്ടി അഗസ്റ്റിന്‍, ആന്‍േറാ അഗസ്റ്റിന്‍ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍.
എംഫോണ്‍ 5എസ്
ലോഹ ഫ്രെയിമില്‍ ഐഫോണിലെപോലെ ഇരുവശവും ഗ്ളാസ് പാനല്‍വെച്ചാണ് എംഫോണ്‍ 5എസിന്‍െറ രൂപകല്‍പന. 11,999 രൂപയാണ് വില. ത്രീഡി ടച്ച് സാങ്കേതികവിദ്യയുള്ള 1280X720 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേ, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന 2600 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ എന്നിവയാണ് വിശേഷങ്ങള്‍.
എംഫോണ്‍ 6
16,999 രൂപയുടെ എംഫോണ്‍ 6ല്‍ 1920X1080 പിക്സല്‍ അഞ്ചര ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, രണ്ട് ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് 64 ബിറ്റ് നാലുകോര്‍ പ്രോസസര്‍, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, 12 മണിക്കൂര്‍ നില്‍ക്കുന്ന 3200 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍.
എംഫോണ്‍ 7 പ്ളസ്
22,999 രൂപയുടെ എംഫോണ്‍ 7 പ്ളസില്‍ 1920X1080 പിക്സല്‍ അഞ്ചര ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, മൂന്ന് ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ പ്രോസസര്‍, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, എട്ടു മണിക്കൂര്‍ നില്‍ക്കുന്ന 2600 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍.
എംഫോണ്‍ 8
27,999 രൂപയുടെ എംഫോണ്‍ 8ല്‍ 1920X1080 പിക്സല്‍ അഞ്ചര ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, നാല് ജി.ബി റാം, 2.0 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ പ്രോസസര്‍, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, പത്തു മണിക്കൂര്‍ നില്‍ക്കുന്ന 3050 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ,അതിവേഗ ചാര്‍ജിങ്, വയര്‍ലസ് ചാര്‍ജര്‍, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, എന്‍എഫ്സി, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍.
എംഫോണ്‍ 9 പ്ളസ് ത്രീഡി
34,999 രൂപയുടെ എംഫോണ്‍ 9 പ്ളസ് ത്രീഡിയില്‍ കണ്ണടവെക്കാതെ നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് ത്രിമാന കാഴ്ച ആസ്വദിക്കാം. 1920X1080 പിക്സല്‍ അഞ്ചര ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, നാല് ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ പ്രോസസര്‍, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 64 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, എട്ടു മണിക്കൂര്‍ നില്‍ക്കുന്ന 3050 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍.
എംഫോണ്‍ 11 പ്ളസ്
39,999 രൂപയുടെ എംഫോണ്‍ 11 പ്ളസില്‍ അഞ്ചര ഇഞ്ച് 2560X1440 പിക്സല്‍ ടുകെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, നാല് ജി.ബി റാം, 1.85 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ പ്രോസസര്‍, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 128 ജി.ബി കൂട്ടാവുന്ന 128 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, 14 മണിക്കൂര്‍ നില്‍ക്കുന്ന 4000 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എഫ്.എം റേഡിയോ, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.