1340 പ്രകാശവര്‍ഷം അകലെയുള്ള ഗാലക്സി കണ്ടത്തെി
text_fieldsവാഷിങ്ടണ്‍: പ്രാപഞ്ചികദൂരത്തില്‍ റെക്കോഡിട്ടുകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് പുതിയ കണ്ടത്തെല്‍. ഭൂമിയില്‍നിന്ന് 1340 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹത്തെയാണ് ഹബ്ള്‍ ടെലിസ്കോപ്പിന്‍െറ സഹായത്തോടെ കണ്ടത്തെിയത്. GNz11 എന്നാണ് ഗാലക്സിക്ക് പേരുനല്‍കിയത്. പ്രപഞ്ചമുണ്ടായി 40 കോടി വര്‍ഷത്തിനു ശേഷം രൂപംകൊണ്ട ഗാലക്സിയാണിതെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അര്‍സ മേജര്‍ എന്ന നക്ഷത്രരാശിയുടെ ദിശയിലാണ് ഈ ഗാലക്സിയുടെ സഞ്ചാരപാത.
1310 കോടി പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന പ്രാചീന ഗാലക്സിയെ നേരത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരുന്നു. പുതിയ കണ്ടത്തെലോടെ അത് പഴങ്കഥയായി. ഗാലക്സിയെ കുറിച്ചുള്ള ലേഖനം ആസ്ട്രോഫിസിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.