മൈക്രോസോഫ്റ്റ് സ്മാര്‍ട്ട്ഫോണ്‍ കച്ചവടം മതിയാക്കുന്നു
text_fieldsവിപണിയില്‍ വിജയം നേടാനാവാത്ത മൈക്രോസോഫ്റ്റ് സ്മാര്‍ട്ട്ഫോണ്‍ കച്ചവടം കൈയൊഴിയുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള ലൂമിയ ഫോണുകള്‍ക്കും വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ തുടരുമെങ്കിലും പുതുതായി ഫോണുകള്‍ നിര്‍മിക്കില്ളെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ നല്‍കുന്ന സൂചന. ഭാവിയില്‍ പുതിയ ഫോണ്‍ രൂപകല്‍പനയോ നിര്‍മാണമോ ഉണ്ടാവില്ല. ലോക ഫോണ്‍ വിപണിയില്‍ 0.7 ശതമാനമാണ് മൈക്രോസോഫ്റ്റ് മൊബൈലിന്‍െറ കച്ചവടം. 2015ന്‍െറ ആദ്യപാദത്തില്‍ 2.5 ശതമാനം വിപണി വിഹിതമായിരുന്നു വിന്‍ഡോസ് ഫോണിനുണ്ടായിരുന്നത്. കഴിഞ്ഞ പാദത്തില്‍ 2.4 ദശലക്ഷം വിന്‍ഡോസ് ഫോണുകളാണ് വിറ്റത്.
സാദാ ഫോണ്‍ ബിസിനസ് 35 കോടി ഡോളറിന് മൈക്രോസോഫ്റ്റ് കുറച്ചുനാള്‍ മുമ്പ് ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ളോബലിനും തയ്വാന്‍ പങ്കാളിയായ ഫോക്സ്കോണിന്‍െറ കീഴിലുള്ള എഫ്ഐഎച്ച് മൊബൈലിനും വിറ്റിരുന്നു. ഇവര്‍ നോക്കിയ ഫോണ്‍ വീണ്ടും ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ഫോണ്‍ വിഭാഗത്തിലെ 1850 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതില്‍ 1350 എണ്ണവും ഫിന്‍ലന്‍ഡിലാണ്. 95 കോടി ഡോളര്‍ എഴുതിത്തള്ളാനും കമ്പനി തീരുമാനിച്ചു. 2014 ല്‍ നോക്കിയയുടെ ഹാന്‍ഡ്സെറ്റ് ബിസിനസ് 720 കോടി ഡോളറിന് (ഏകദേശം 48,493 കോടി രൂപ) ഏറ്റെടുത്ത കമ്പനിക്ക് തൊട്ടടുത്ത വര്‍ഷം തന്നെ 750 കോടി എഴുതിത്തള്ളിയിരുന്നു. 7800 പേരെ പിരിച്ചുവിടുകയും ചെയ്തു. 1998 മുതല്‍ 2011 വരെ നോക്കിയയുടെ പ്രതാപകാലമായിരുന്നു. അന്ന് മൈക്രോസോഫ്റ്റിന്‍െറ വിന്‍ഡോസ് ഒ.എസിലാണ് ഫോണുകള്‍ ഇറക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.