ആരോഗ്യം വേണോ, പള്‍സ് ഒ ടു കീശയിലാക്കൂ!
text_fieldsരക്തത്തിലെ ഓക്സിജന്‍ അളവും ഹൃദയമിടിപ്പും അറിയാന്‍ ഈ ആക്ടിവിറ്റി ട്രാക്കര്‍ കൈയില്‍ കരുതിയാല്‍ മതി. ഫിന്‍ലന്‍ഡിലെ ഇലക്ട്രോണിക്സ് കമ്പനി വിത്തിങ്സിന്‍െറ പള്‍സ് ഒ2’ (Withings Pulse O2) ആണ് ശരീരപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നത്. പിന്‍വശത്തുള്ള ഒപ്റ്റിക്കല്‍ ലെന്‍സും ലൈറ്റും ഉപയോഗിച്ചാണ് രക്തത്തിലെ ഓക്സിജന്‍െറ അളവ് അറിയുക. വ്യായാമം ചെയ്യുമ്പോള്‍ നടന്നുതീര്‍ത്ത ദൂരവും ഉറക്കത്തിന്‍െറ തോതും വിലയിരുത്തും. ഇതിനെല്ലാം തുണക്കുന്നത് നവീകരിച്ച ഹെല്‍ത്ത്മേറ്റ് ആപ്പാണ്. ഉപയോക്താവിന്‍െറ ദിനചര്യകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഈ ആപ്പ് ആരോഗ്യകരമായ ജീവിതത്തിനുള്ള ഓര്‍മപ്പെടുത്തലുകളും നല്‍കും. സ്മാര്‍ട്ട്ഫോണില്‍ ആപ് ഇന്‍സ്റ്റാര്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും ലഭിക്കും.
പള്‍സ് എന്ന പേരില്‍ നേരത്തെ ഇറങ്ങിയ ആക്ടിവിറ്റി ട്രാക്കറിന്‍െറ പരിഷ്കരിച്ച രൂപമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളും ഈ ട്രാക്കര്‍ വിലയിരുത്തും. ആമസോണില്‍ നിന്ന് വാങ്ങാം. 9,999 രൂപയാണ് വില. നോക്കിയയുടെ ഉടമസ്ഥതയിലുള്ള വിത്തിങ്സ് ആക്ടിവിറ്റ് പോപ്, ആക്റ്റിവിറ്റ് സ്റ്റീല്‍, ആക്റ്റിവിറ്റ് സഫയര്‍ ഫിറ്റ്നസ് ബാന്‍ഡുകളും പള്‍സ് ഒഎക്സ് സ്മാര്‍ട്ട്വാച്ചും വിത്തിങ്്സ് ഹോം എച്ച്ഡി കാമറ, ഓറ സ്ളീപ് മോണിട്ടര്‍, ബ്ളഡ് പ്രഷര്‍ മോണിട്ടര്‍ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.