മുങ്ങിത്തപ്പാം ദുരൂഹത നിറഞ്ഞ ഡാര്‍ക്ക് വെബില്‍!
text_fieldsഎണ്ണിയാല്‍ ഒടുങ്ങാത്ത വെബ്പേജുകള്‍, ഓണ്‍ലൈന്‍ വിപണികള്‍, ഫെയ്സ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങള്‍. ഇന്‍റര്‍നെറ്റിനെക്കുറിച്ചുകേട്ടാല്‍ നാമാദ്യം ഓര്‍ക്കുക ഇതൊക്കെയാണ്. എന്നാല്‍ ഇതിനപ്പുറം സാധാരണക്കാരന് എത്തിപ്പെടാന്‍ പ്രയാസമുള്ള ഇന്‍്റര്‍നെറ്റിന്‍്റെ ദുരൂഹത നിറഞ്ഞ ഇടങ്ങളാണ് പൊതുവേ ഡീപ്പ്വെബ് അഥവാ ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്നത്. ഗൂഗിള്‍, ബിങ് പോലുള്ള മുഖ്യധാരാ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഇവിടെ തിരയുക അസാധ്യമാണ്. അതായത് നാം സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് തിരയുന്നത് ഇന്‍്റര്‍നെറ്റിന്‍്റെ 10 മുതല്‍ 15% വരെയുള്ള ഭാഗത്ത് മാത്രമാണെന്ന് സാരം. ബാക്കിയുള്ള ഇന്‍്റര്‍നെറ്റ് സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകളില്‍ വരാത്ത ഡാര്‍ക്ക് വെബിന്‍്റെ ഭാഗമായവയാണ്. ഇവിടെയത്തെിപ്പെടണമെങ്കിലോ തിരയണമെങ്കിലോ പ്രത്യേകം സജ്ജീകരിച്ച ബ്രൗസര്‍ പ്രോഗ്രാമുകള്‍ ആവശ്യമാണ്. ഇത്തരം ബ്രൗസറുകളില്‍ പ്രസിദ്ധമായ ഒന്നാണ് തോര്‍ ബ്രൗസര്‍.
ആഴക്കടല്‍ പോലെ ദുരൂഹത
ഡാര്‍ക്ക് വെബ് ഒരുപക്ഷേ ആഴക്കടല്‍ പോലെയാണ്, ദുരൂഹതകള്‍ നിറഞ്ഞ ഇടം. വിവിധ കാരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതോ നിരോധിച്ചതോ ആയ ഗവണ്‍മെന്‍്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പേജുകള്‍, പോണോഗ്രഫി, ആയുധകമ്പോളങ്ങള്‍ എല്ലാം ഇവിടെ യഥേഷ്ടമാണ്. മയക്കുമരുന്ന്, വ്യാജ പാസ്പോര്‍ട്ടുകള്‍, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വില്‍ക്കുന്നവര്‍ മുതല്‍ സ്വയം വിലയിടുന്ന ഹാക്കര്‍മാര്‍ വരെ ഈ അധോലോകത്തുണ്ട്. മനുഷ്യക്കടത്തിനും ഇവിടുത്തെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി പറയപ്പെടുന്നു.
ഇവിടെ ഭൂരിഭാഗം ഇടപാടുകളും നടത്താനുള്ള വിനിമയോപാധിയാണ് ബിറ്റ്കോയിന്‍. 2014 ല്‍ ഡാര്‍ക്ക് വെബിലെ കുപ്രസിദ്ധമായ സില്‍ക്ക് റോഡ് എന്ന ഷോപ്പിങ് വെബ്സൈറ്റ് അടച്ചുപൂട്ടിയ എഫ്.ബി.ഐ പിടിച്ചെടുത്തത് 120 ദശലക്ഷം ഡോളര്‍ മതിപ്പു വരുന്ന 314342 ബിറ്റ്കോയിനുകളാണ്. പ്രധാനമായും മയക്കുമരുന്നുകളായിരുന്നു ഇവിടെ വില്‍പ്പന നടത്തിയിരുന്നത്. ഇതത്തേുടര്‍ന്ന് സില്‍ക്ക് റോഡിന്‍്റെ ഉടമസ്ഥനായ ഉള്‍ബ്രിച്ചിന് പരോളില്ലാത്ത ഇരട്ടജീവപര്യന്തമാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഡാര്‍ക്ക് വെബ് കേന്ദ്രീകരിച്ച് നീലച്ചിത്ര വിപണനം നടത്തിയതിന് ആസ്ട്രേലിയയിലും ബ്രസീലിലും അറസ്റ്റുകള്‍ നടന്നിരുന്നു.
41 ശതമാനം
ലോകജനസംഖ്യയില്‍ ഏകദേശം 41 ശതമാനം പേര്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളാണ്്.1991ല്‍ ഒരു ശതമാനം ആയിരുന്നു. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയെ എല്ലാത്തരത്തിലും ചൂഷണം ചെയ്ത് ഇന്‍്റര്‍നെറ്റും വളരുന്നു. 2004 ല്‍ കേവലം 40,0000 രൂപയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്ളിപ്്കാര്‍ട്ടിന്‍്റെ ആസ്തി മാത്രം 10,245 കോടിയോളമായി മാറി. ഫെയ്സ്ബുക്കും ട്വിറ്ററും അംഗീകൃത പൊതുഇടങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ നിത്യജീവിതത്തിന്‍്റെ അവിഭാജ്യഘടകമായപ്പോള്‍ ഇന്‍്റര്‍നെറ്റിനും അനുബന്ധ സങ്കേതങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ രാജ്യങ്ങള്‍ മത്സരിച്ച് നിയമങ്ങള്‍ രൂപകല്‍പന ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.