Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​െഎഫോൺ 8: ആപ്പിൾ...

​െഎഫോൺ 8: ആപ്പിൾ കരുതിവെച്ചിരിക്കുന്നതെന്ത്​​?

text_fields
bookmark_border
​െഎഫോൺ 8: ആപ്പിൾ കരുതിവെച്ചിരിക്കുന്നതെന്ത്​​?
cancel

കാലിഫോർണിയ: ​ആപ്പിളി​​െൻറ ഏറ്റവും പുതിയ ഫോൺ ​െഎഫോൺ എട്ടിനെ​ കുറിച്ച്​ നിരവധി റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. ഹോംപാഡിനായി സോഫ്​റ്റ്​വെയറി​​െൻറ നിർമാണം നടത്തിയവരിൽ നിന്നാണ്​​ ഫോണിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്​.

​െഎഫോണുകളിൽ ഉപയോഗിക്കുന്ന ടച്ച്​ ​െഎ.ഡി പുതിയ മോഡലിൽ ഉണ്ടാവില്ലെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഇതിന്​ പകരം മുഖം തിരിച്ചറിയാൻ കഴിയുന്ന ഫേസ്​ ​െഎ.ഡി സംവിധാനമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. സാംസങ്​ പോലുള്ള എതിരാളികൾക്ക്​ പൂർണമായും വിജയം കൈവരിക്കാൻ കഴിയാത്ത മേഖലയിൽ വെന്നിക്കൊടി പാറിക്കാമെന്നാണ്​ ആപ്പിളി​​െൻറ കണക്ക്​ കൂട്ടൽ. ഇതിനൊപ്പം വയർലെസ്സ്​ ചാർജിങ്​ സംവിധാനവും ഉണ്ടാവും.
 
സ്​മാർട്ട്​ കാമറ ഫീച്ചർ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്​. ഫോ​േട്ടായെടുക്കു​േമ്പാൾ കാമറ ഒാ​േട്ടാമാറ്റിക്കായി എക്​സ്​പോഷർ, ​െഎ.എസ്​.ഒ, ഫോക്കസ്​ എന്നിവ അഡ്​ജസ്​റ്റ്​ ചെയ്യുന്നതാണ്​ സ്​മാർട്ട്​ കാമറ ഫീച്ചറെന്നാണ്​ റിപ്പോർട്ട്​.​  6.5 ഇഞ്ച്​ സൈസിലെത്തുന്ന റെറ്റിന ഡിസ്​പ്ലേയും ഫോണിനൊപ്പമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemalayalam newsIphone-8HomepadTechnology News
News Summary - iPhone 8 Leak 'Confirms' Apple's Biggest Secrets-Technology
Next Story