തിരുമ്പി വന്തിേട്ടൻ
text_fieldsബാഴ്സലോണ: മുൻനിര മൊബൈൽ കമ്പനികൾ ആൻഡ്രോയിനൊപ്പം നടന്നപ്പോൾ അതിന് പിന്നിൽ നടക്കാനായിരുന്ന നോക്കിയയുടെ തീരുമാനം. അതിന് നോക്കിയ കൊടുക്കേണ്ടി വന്ന വില മൊബൈൽ ഫോൺ വിപണിയിലെ നായക സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് നിന്ന് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് വീഴാനായിരുന്നു നോക്കിയയുടെ വിധി. ഇനിെയാരു തിരിച്ച് വരവില്ലെന്ന് വിദഗ്ധർ വിധിയെഴുതിയടുത്തു നിന്നാണ് ഫിനീക്സ് പക്ഷിയേ പോലെ നോക്കിയയുടെ രണ്ടാം വരവ്.
ടച്ച് സക്രീൻ മൊബൈലുകൾ അരങ്ങുവാഴുന്ന കാലത്തും പഴയ കീപാഡ് മൊബൈൽ 3310 വീണ്ടും വിപണിയിലിറക്കാൻ നോക്കിയ കാണിച്ച ചങ്കുറ്റം എടുത്ത പറയേണ്ടതാണ്. ഇന്നും നിരവധി പേർ നോക്കിയ 3310വിനെ ഒരു നോസ്റ്റാൾജിയായി െകാണ്ട് നടക്കുന്നുണ്ട്. അവരെ തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
വിവിധ നിറങ്ങളിൽ പഴയ ഡിസൈനിൽ നിന്ന് െചറിയ മാറ്റങ്ങളോടെയാണ് പുതിയ ഫോണിനെ നോക്കിയ വിപണിയിൽ എത്തിക്കുന്നത്. നോക്കിയയുടെ പ്രസിദ്ധമായ സീരിസ് 30 ഒാപ്പറേറ്റിങ് സിസ്റ്റത്തിലാവും പുതിയ ഫോൺ പ്രവർത്തിക്കുക. സൂര്യ പ്രകാശത്തിലും വ്യക്തമായി കാണാവുന്ന 2.4 കർവഡ് ഡിസ്പ്ലേ, 22 ദിവസം വരെ ചാർജ് നിൽക്കുന്ന 1200 എം.എം ബാറ്ററി, എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ 2 മെഗാപിക്സൽ കാമറ, 16 എം.ബി മെമ്മറി ഇത് 32 ജി.ബി വരെ ദീർഘിപ്പിക്കാം. എം.പി ത്രീ േപ്ലയർ, പഴയ സ്നേക്ക് ഗെയിം ഉൾപ്പടെയുള്ള ഗെയിമുകൾ, മൈക്രോ യു.എസ്.ബി, ബ്ലൂടൂത്ത്, 2 ജി ഇൻറർനെറ്റ് എന്നിവയാണ് ഫോണിെൻറ പ്രധാന സവിശേഷതകൾ. മഞ്ഞ, ചുവപ്പ്, കടും നീല, ഗ്രേ നിറങ്ങളിൽ പുതിയ ഫോൺ ലഭ്യമാവും.
സിംഗിൾ സിം, ഡ്യൂവൽ സിം വേരിയെൻറുകളിൽ പുതിയ ഫോൺ ലഭ്യമാവും. എകദേശം 3500 രൂപക്കടുത്താവും ഫോണിെൻറ ഇന്ത്യയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.