പഞ്ചമാന തമോഗര്‍ത്തങ്ങള്‍ സാധ്യതയെന്ന് ശാസ്ത്രഞ്ജര്‍
text_fieldsലണ്ടന്‍: പ്രപഞ്ചം ത്രിമാനസ്വാഭാവിയല്ളെന്നും അതിന് അഞ്ചുമാനങ്ങള്‍ (ഫൈവ് ഡൈമന്‍ഷന്‍) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്ര ഗവേഷകര്‍. തമോഗര്‍ത്തങ്ങളിലെ ഗുരുത്വാകര്‍ഷര്‍ണ ഏകത്വകേന്ദ്രം (സിംഗുലാരിറ്റി) അതിര്‍വരമ്പുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന ഐന്‍സ്റ്റീന്‍െറ ആപേക്ഷികസിദ്ധാന്തം സത്യമല്ളെന്നാണ് പുതിയ കണ്ടത്തെല്‍ നല്‍കുന്ന സൂചന. ഏകത്വകേന്ദ്രങ്ങള്‍ തമോഗര്‍ത്തങ്ങള്‍ക്കുവെളിയിലും നിലനില്‍ക്കാന്‍ ഇടയുണ്ടെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.
ലണ്ടനിലെ ക്യൂന്‍ മേരി, കേംബ്രിഡ്ജ് സര്‍വകലാശാലകളിലെ ഗവേഷകരാണ് പുതിയ നിഗമനങ്ങള്‍ക്കുപിന്നില്‍. നിഗമനങ്ങള്‍ക്ക് മുന്നോടിയായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ച് പഞ്ചമാന തമോഗര്‍ത്തങ്ങള്‍ക്ക് ശാസ്ത്രഞ്ജര്‍ രൂപംനല്‍കിയിരുന്നു.
ബഹിരാകാശത്തിന്‍െറ വീക്ഷണപരിധിയാണ് സംഭവചക്രവാളങ്ങള്‍ (ഇവന്‍റ് ഹൊറൈസണ്‍) തമോഗര്‍ത്തങ്ങള്‍ക്കകത്തെ ഗുരുത്വ ഏകത്വ കേന്ദ്രത്തിന്‍െറ പ്രഭാവങ്ങള്‍ക്ക് സംഭവചക്രവാളം വിഘാതമാണെന്നാണ് ആപേക്ഷികതാസിദ്ധാന്തത്തിന്‍െറ വാദം.
എന്നാല്‍, സംഭവചക്രവാളത്തിന് വെളിയിലുള്ള കേന്ദ്രങ്ങളുടെ സാധ്യതയിലേക്കാണ് പുതിയ ഗവേഷണം വിരല്‍ചൂണ്ടുന്നത്. ഇത്തരം നഗ്ന ഗുരുത്വ ഏകത്വ കേന്ദ്രങ്ങളുടെ സാന്നിധ്യം തെളിയിക്കപ്പെട്ടാല്‍ പ്രപഞ്ച നിര്‍മിതിയെ വ്യാഖ്യാനിക്കുന്ന ആപേക്ഷികതാസിദ്ധാന്തം തിരുത്തിഎഴുതാന്‍ ശാസ്ത്രഞ്ജര്‍ നിര്‍ബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.