ആര്‍ട്ടിക് സമുദ്രത്തില്‍ ഈ വര്‍ഷം ഹിമപ്രദേശങ്ങള്‍ അപ്രത്യക്ഷമാകും
text_fieldsആര്‍ട്ടിക് സമുദ്രത്തില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഹിമപ്രദേശങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രജ്ഞന്‍. കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ധ്രുവസമുദ്ര ഭൗതികശാസ്ത്ര സംഘത്തിന്‍െറ തലവനായ പ്രഫ. പീറ്റര്‍ വാദംസാണ് സമുദ്രത്തിന്‍െറ പ്രവചനം നടത്തിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐസ് ഇല്ലാത്ത ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആര്‍ട്ടിക് സമുദ്രത്തില്‍ കാണാമെന്ന് അദ്ദേഹം പറയുന്നു. മധ്യ ആര്‍ട്ടിക് പ്രദേശത്തും ഉത്തരധ്രുവത്തിലുമാണ് ഐസ് അപ്രത്യക്ഷമാവുക. ഇതിനെ കുറിച്ച് നാലുവര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരമൊരു ഘട്ടം 1,00,000 വര്‍ഷത്തിനു മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബോംബ് സൈക്ളോണ്‍ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ഉത്തരധ്രുവത്തിലെ താപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂമിയെ തീപ്പിടിച്ചോടുന്ന തീവണ്ടിയുമായി താരതമ്യം ചെയ്ത വാദംസ്, വണ്ടി നിര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും രാഷ്ട്രീയവൃത്തങ്ങള്‍ വണ്ടിയില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഐസ് കട്ടകള്‍ അപ്രത്യക്ഷമാകുന്നത് ആര്‍ട്ടിക്കിലെ ആവാസവ്യവസ്ഥയെ പ്രത്യേകിച്ചും ഭൂമിയെ പൊതുവിലും ഗുരുതരമായി ബാധിക്കും. ഐസ് കട്ടകളില്‍ നിന്നാണ് താഴെയുള്ള നീര്‍നായകളെ ഹിമകരടികള്‍ വേട്ടയാടുക. ഹിമപ്രദേശങ്ങള്‍ ഇല്ലാതാവുന്നത് ഇവയുടെ അതിജീവനം പ്രതിസന്ധിയിലാക്കും.
എന്നാല്‍, വാദംസിന്‍െറ പ്രവചനം അസ്ഥാനത്താണെന്നും ഇത്തരമൊരു സംഭവം 2030 വരെയെങ്കിലും സംഭവിക്കില്ളെന്നാണ് തന്‍െറ അഭിപ്രായമെന്നും റുട്ജേഴ്സ് സര്‍വകലാശാല പ്രഫസര്‍ ജെന്നിഫര്‍ ഫ്രാന്‍സിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.