ഒരു വർഷത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം പര്യവേഷകർ തിരിച്ചെത്തി
text_fieldsഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം ഒരു വർഷത്തോളം ചെലവഴിച്ചിതിന് ശേഷം ശേഷം യു.എസ്, റഷ്യൻ ബഹിരകാശ പര്യവേഷകർ ഭൂമിയിൽ തിരിച്ചെത്തി. യു.എസ് ബഹിരാകാശ സഞ്ചാരിയായ സ്കോട്ട് കെല്ലിയും റഷ്യൻ സഞ്ചാരിയവയ മിക്കായേൽ കൊർനിേങ്കായുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയത്. അഞ്ച് മാസം ബഹിരാകാശ നിലയത്തിൽ തങ്ങിയ റഷ്യൻ ബഹിരാകാശ യാത്രക്കാരനായ സെർജി വോൾക്കോവും ഇവർക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. മൂവരെയും വഹിച്ചുകൊണ്ടുള്ള സോയൂസ് പേടകം കസാഖ്സ്താനിലെ ജെസ്കാസ്ഗനിൽ ഇറങ്ങി.
ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ അമേരിക്കക്കാരൻ എന്ന റെക്കോർഡ് സ്കോട്ട് കെല്ലി സ്വന്തം േപരിലാക്കി. ഏറ്റവും കൂടുതൽ കാലം ബഹികാശത്ത് താമസിച്ച റഷ്യൻ സഞ്ചാരികളിൽ അഞ്ചാമത്തെയാളാണ് മിക്കായേൽ കൊർനിേങ്കാ. 2015 മാർച്ച് 27 നാണ് ഇവർ ബഹിരകാശത്തേക്ക് പോയത്. 14.4 കോടി മൈൽ ദൂരം ബഹിരാകാശത്ത് സഞ്ചരിച്ചു. 5,440 തവണ ഭൂമിയെചുറ്റി. ബഹിരാകാശത്തു നിന്ന് 10,880 സൂര്യോദയവും അസ്തമയവും കണ്ടു.
ദീർഘകാല ബഹിരാകാശ ജീവിതം മനുഷ്യനിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്കോട്ട് കെല്ലിയുടെയും ഇരട്ട സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാർക്ക് കെല്ലിയും നാസയുടെ പരീക്ഷണത്തിൽ സഹകരിക്കുന്നുണ്ട്. ബഹിരാകാശത്തുള്ള സ്കോട്ട് കെല്ലിയെയും ഭൂമിയിലുള്ള മാർക്ക് കെല്ലിയെയും നിരീക്ഷണ വിധേയമാക്കി ദീർഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും. പരീക്ഷണ ഫലങ്ങൾ ചൊവ്വാ ദൗത്യത്തിന് ഉപയോഗപ്പെടുത്താനാണ് നാസയുടെ ശ്രമം.
New views of the reentry of the #YearInSpace crew earlier returning to Earth from @Space_Station: https://t.co/96LV6YYR3r
— NASA (@NASA) March 2, 2016
After 340 days in space, @StationCDRKelly is back on Earth from his #YearInSpace mission. https://t.co/KX5g7yYnYG https://t.co/dhCfP1M6tZ
— NASA (@NASA) March 2, 2016
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.