ചൊവ്വയുടെ അന്തരീക്ഷത്തില്‍ ആറ്റമിക് ഓക്സിജന്‍
text_fieldsവാഷിങ്ടണ്‍: നാലു പതിറ്റാണ്ടിനു ശേഷം ചൊവ്വയുടെ അന്തരീക്ഷത്തില്‍ വീണ്ടും മൂലക ഓക്സിജന്‍െറ സാന്നിധ്യം ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ഭൂമിയുടെ ഉപരിതലത്തില്‍ പറക്കുന്ന സ്ട്രാറ്റോസ്ഫറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്ട്രോണമി (സോഫിയ) ആണ് ചൊവ്വയുടെ മീസോസ്ഫിയര്‍ എന്നറിയപ്പെടുന്ന ഉപരിതലത്തില്‍ മൂലക ഓക്സിജന്‍ കണ്ടത്തെിയത്. ചുവപ്പു ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനങ്ങള്‍ക്ക് പുതിയ കണ്ടത്തെല്‍ ഏറെ സഹായകമാവുമെന്നാണ് നാസയുടെ പ്രതീക്ഷ.
1970കളില്‍ വൈകിങ്, മാറിനര്‍ ദൗത്യങ്ങള്‍ ചൊവ്വയില്‍ ആറ്റമിക ഓക്സിജന്‍ നിരീക്ഷിച്ചിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിലെ ആറ്റമിക് ഓക്സിജന്‍ കണ്ടത്തെുക ഏറെ പ്രയാസകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്ന് പുറത്തുകടന്ന് ഉയര്‍ന്നശേഷിയുള്ള ഉപകരണങ്ങളുമായി നിരീക്ഷിക്കണം. 37,000- 45,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്ന ‘പറക്കും നിരീക്ഷണാലയ’മായ ‘സോഫിയ’യില്‍ ഈ രണ്ട് സംവിധാനങ്ങളുമുള്ളതാണ് സഹായകമായത്. എന്നാല്‍, പ്രതീക്ഷിച്ചതിന്‍െറ പകുതി ആറ്റമിക ഓക്സിജന്‍ മാത്രമേ കണ്ടത്തൊനായുള്ളൂവെന്ന് നാസ വ്യക്തമാക്കി. 100 ഇഞ്ച് വ്യാസമുള്ള കൂറ്റന്‍ ടെലിസ്കോപ് വഹിച്ച് നിരീക്ഷണം നടത്താന്‍ ശേഷിയുള്ള വാഹനമാണ് നാസയുടെ ‘സോഫിയ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.