ഒന്നല്ല, ഇവിടെ ഒരായിരം ഭൂമികള്‍
text_fieldsന്യൂയോര്‍ക്: ഈ പ്രപഞ്ചത്തില്‍ വാസയോഗ്യമായ ഒന്നല്ല, ഒരായിരം ഭൂമികളുണ്ടാകാമെന്ന ശാസ്ത്രലോകത്തിന്‍െറ നിഗമനത്തെ ശരിവെക്കുന്ന കണ്ടത്തെലുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.
സൗരയൂഥത്തിന് പുറത്ത് പുതുതായി 1284 ഗ്രഹങ്ങളെ നാസയുടെ കെപ്ളര്‍ ദൂരദര്‍ശിനി തിരിച്ചറിഞ്ഞു. ഇതില്‍ ഭൂസമാനവും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ നൂറിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ ചീഫ് സയന്‍റിസ്റ്റ് എലന്‍ സ്റ്റിഫാന്‍ പറഞ്ഞു.
‘നമ്മെപ്പോലെതന്നെ പുറത്താരോ ഉണ്ടെന്ന പ്രതീക്ഷക്ക് ആക്കംകൂട്ടുന്നതാണ് ഈ കണ്ടത്തെല്‍. നാം പുതിയൊരു ഭൂമിയെ കണ്ടത്തെുകതന്നെ ചെയ്യും’ -അദ്ദേഹം പറഞ്ഞു. പുതിയ കണ്ടത്തെലുകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം നാസ പുറത്തുവിട്ടു.
ആകാശഗംഗയില്‍ മാത്രം 1000 കോടി ഭൂസമാന ഗ്രഹങ്ങളുണ്ടാകാമെന്ന് കെപ്ളര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഡോ. നെതാലി ബതാല്‍ഹ പറഞ്ഞു. ആകാശഗംഗയിലെ 24 ശതമാനം നക്ഷത്രങ്ങളെയും ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്. ഒരുപക്ഷേ, കേവലം 11 പ്രകാശവര്‍ഷം അകലെ മറ്റൊരു ജീവഭൂമിയുണ്ടാകാന്‍ സാധ്യതയുള്ളതായും കെപ്ളര്‍ നേട്ടങ്ങള്‍ വിശദീകരിക്കവെ അവര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം, കെപ്ളര്‍ ടെലിസ്കോപ് ഗ്രഹസമാനമായ 4300ഓളം വസ്തുക്കളെ തിരിച്ചറിഞ്ഞിരുന്നു. ഇവയെ വിശദമായി നിരീക്ഷിച്ചാണ് 1284 എണ്ണം ഗ്രഹംതന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ നൂറിലധികം ഗ്രഹങ്ങള്‍ ഭൂമിക്ക് സമാനമായ ഭാരമുള്ളവയാണ്. ഇതില്‍തന്നെ ഒമ്പതെണ്ണം നക്ഷത്രമണ്ഡലത്തില്‍ വാസയോഗ്യ മേഖലയിലുമാണ് (ഹാബിറ്റബ്ള്‍ സോണ്‍). അഥവാ, ഈ ഗ്രഹങ്ങളില്‍ ജലമുണ്ടെങ്കില്‍ അത് ദ്രാവകരൂപത്തിലായിരിക്കും. ജീവന്‍ നിലനില്‍ക്കാന്‍ ഏറെ സാധ്യതയുള്ള ഗ്രഹങ്ങളാണിവ.
ഇതില്‍തന്നെ രണ്ടെണ്ണത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് എലന്‍ സ്റ്റിഫാന്‍ വ്യക്തമാക്കി. ഇതിനുമുമ്പ്, ഹാബിറ്റബ്ള്‍ സോണിലുള്ള മറ്റു രണ്ട് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഈ നാലു ഗ്രഹങ്ങളില്‍ കൂടുതല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനാണ് നാസയുടെ പദ്ധതി. അടുത്തവര്‍ഷം ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ് നാസ വിക്ഷേപിക്കുന്നുണ്ട്.
ഇതുകൂടി പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഗ്രഹാന്തര ജീവനുവേണ്ടിയുള്ള അന്വേഷണം കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്. 2009ലാണ് കെപ്ളര്‍ ദൂരദര്‍ശിനി വിക്ഷേപിച്ചത്. ഇതിനകം 4000ത്തിലധികം സൗരേതര ഗ്രഹങ്ങളെ കെപ്ളര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.