നിങ്ങളുടെ കണ്ണുകളെ എപ്പോഴും വിശ്വസിക്കാമോ? ഈ ചിത്രം കണ്ട ശേഷം പറയൂ...
text_fieldsപഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ കണ്ണുകൾ. എന്നാൽ, എപ്പോഴും യഥാർഥമായ കാര്യങ്ങൾ തന്നെയാണോ കണ്ണുകൾ നമുക്ക് കാട്ടിത്തരാറ്? അല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
കാഴ്ചയെന്നാൽ നാം കാണുന്നത് മാത്രമല്ലല്ലോ. കണ്ണുകൾ കാട്ടിത്തരുന്നത് തലച്ചോർ എങ്ങിനെ വിശകലനം ചെയ്ത് മനസിലാക്കുന്നുവെന്നതാണ് പ്രധാനം. കണ്ണുകളെയും തലച്ചോറിനെയും വിദഗ്ധമായി കബളിപ്പിക്കാൻ ചില ചിത്രങ്ങൾക്കും വസ്തുക്കൾക്കും സാധിക്കും. അത്തരം കാഴ്ചകളെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (മായക്കാഴ്ച) എന്നാണ് വിളിക്കാറ്.
മിഖായേൽ കാർലോവിച് എന്ന വിഷ്വൽ ആർടിസ്റ്റ് രൂപകൽപന ചെയ്ത 'സിന്‍റിലേറ്റിങ് സ്റ്റാർബസ്റ്റ് (scintillating starburst)' എന്ന ഒപ്ടിക്കൽ ഇല്ല്യൂഷനാണ് ഈയിടെ ശ്രദ്ധേയമായത്. സപ്തഭുജങ്ങൾ (heptagon) പ്രത്യേക രീതിയിൽ ക്രമീകരിച്ചാണ് ഇദ്ദേഹം ഈ മായക്കാഴ്ച സൃഷ്ടിച്ചത്.
ചിത്രത്തിലെ മധ്യഭാഗത്തേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ കേന്ദ്രത്തിൽ നിന്നും ചുറ്റിലേക്കും നിരവധി പ്രകാശരേഖകൾ കടന്നുപോകുന്നതു കാണാനാകും. എന്നാൽ, ഇങ്ങനെയൊരു രേഖകൾ ചിത്രത്തിൽ വരച്ചിട്ടില്ല. കണ്ണുകളും തലച്ചോറും ചേർന്ന് സൃഷ്ടിക്കുന്ന ഒരു മായക്കാഴ്ചയാണ് ആ പ്രകാശരേഖകൾ.
ചിത്രം കറങ്ങുമ്പോൾ ഇല്ല്യൂഷൻ വർധിക്കുന്നതായും കണ്ടെത്തി.
2015ൽ ഇന്‍റർനെറ്റിൽ വൈറലായ ഒപ്റ്റിക്കൽ ഇല്യൂഷന് സമാനമായൊരു പ്രതിഭാസമായിരുന്നു വസ്ത്രത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം. ഒരു പ്രത്യേക വസ്ത്രത്തിന്‍റെ നിറം ചിലർ സ്വർണനിറവും വെള്ളയുമായി കണ്ടപ്പോൾ മറ്റു ചിലർ നീലയും കറുപ്പുമായാണ് കണ്ടത്. ഇതോടെ, ചിത്രം വൈറലായി മാറിയിരുന്നു.
മറ്റൊരു മായക്കാഴ്ചയാണ് താഴെ കാണുന്ന ചിത്രം. ചിത്രത്തിന് നടുവിലെ വൃത്താകൃതിയിലെ ഭാഗം പതിയെ ഇളകുന്നതായി നമുക്ക് അനുഭവപ്പെടും. എന്നാൽ, യഥാർഥത്തിൽ ചിത്രം ഇളകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.