അഗ്നി–5 മിസൈൽ വിജയകരമായി പരീക്ഷിച്ചു
text_fieldsന്യൂഡൽഹി: ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ദീർഘദൂര മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ കലാം െഎലൻറിൽ ഡി.ആർ.ഡി.ഒ ആണ് പരീക്ഷണം നടത്തിയത്. അഗ്നി കുടുംബത്തിലെ ഏറ്റവും പുതിയ മിസൈലാണ് ഇന്ന് പരീക്ഷിച്ച അഗ്നി–5.
മിസൈലിെൻറ മൂന്ന് പരീക്ഷണങ്ങൾ നേരത്തെ തന്നെ നടത്തിയിരുന്നു. അഗ്നി-5 മറ്റ് രാജ്യങ്ങൾക്ക് മേൽ പ്രതിരോധ രംഗത്ത് മേധാവിത്തം നേടാൻ ഇന്ത്യ സഹായിക്കുമെന്ന് പ്രതിരോധ രംഗത്തെ ശാസ്ത്രജ്ഞർ പറഞ്ഞു.
5,000 കിലോ മീറ്റർ ദൂരപരിധിയുള്ള അഗ്നി-5 മിസൈലിന് 1,000 കിലോ ഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടൺ ഭാരവും മിസൈലിനുണ്ട്. ഇതിന് മുമ്പ് ഇന്ത്യ അഗ്നി 1,2,3,4 മിസൈലുകൾ പരീക്ഷിച്ചിരുന്നു. അഗ്നി സീരിസിലെ ആദ്യ മിസൈൽ പരീക്ഷിച്ചത് 1989ലാണ്.
1550 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2500 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിെൻറ മൂന്നാം പതിപ്പ്, അതിനുശേഷം 5000ൽ അധികം കിലോമീറ്റർ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ച് വിജയിച്ച ബാലിസ്റ്റിക് മിസൈലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.