വിമാനത്തിൽ ഇനി നിന്നും യാത്ര ചെയ്യാം
text_fieldsഹംബർഗ്: ബസുകളിലും ട്രെയിനുകളിലേതും പോലെ വിമാനത്തിൽ നിന്നുകൊണ്ട് യാത്ര ചെയ്താൽ എന്തു സംഭവിക്കുമെന്ന് ചിന്തി ച്ചിട്ടുണ്ടോ? എന്തൊരു നടക്കാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ, വിമാനത്തിൽ നിന്നുകൊണ്ടുള്ള യാത്രയും യാഥാർഥ്യമാവു കയാണ്. ജർമനിയിലെ ഹംബർഗിൽ നടന്ന എയർക്രാഫ്റ്റ് ഇന്‍റീരിയർ എക്സ്പോയിൽ ഏവിയോഇന്‍റീരിയർസ് എന്ന കമ്പനിയാണ് വിമാനത്തിൽ നിന്നുകൊണ്ട് യാത്ര ചെയ്യാനുള്ള സീറ്റുകൾ അവതരിപ്പിച്ചത്.
സ്കൈ റൈഡർ 2 എന്ന് പേരിട്ടിരുന്ന നിൽക്കും സീറ്റുകൾ കഴിഞ്ഞ വർഷത്തെ എക്സ്പോയിൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത്തവണ നവീകരിച്ച സ്കൈ റൈഡർ 3 പതിപ്പാണ് അവതരിപ്പിച്ചത്. അൾട്രാ ബേസിക് എക്കണോമി ക്ലാസ് യാത്രകൾക്ക് ഇത്തരം സീറ്റ് ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. അധികം യാത്രക്കാരെ ഉൾക്കൊള്ളാനും കമ്പനികൾക്ക് വരുമാനം വർധിപ്പിക്കാനും ഇതുവഴി സാധിക്കും.
സാധാരണ സീറ്റുകളുടെ ഇരിക്കാനുള്ള ഭാഗം വെട്ടി ചെറുതാക്കിയ മാതൃകയിലാണ് പുതിയ സ്കൈ റൈഡർ സീറ്റുകൾ. കുതിരസവാരി ചെയ്യുന്ന രീതിയിലാവും ഇത്തരം സീറ്റിൽ യാത്രയെന്ന് കമ്പനി തന്നെ പറയുന്നു.
എന്നാൽ, ഈ ആശയത്തിനെതിരെ വ്യാപക പ്രതികരണമാണ് ഇന്‍റർനെറ്റിൽ ലഭിക്കുന്നത്. മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ആശയങ്ങൾ ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇതാദ്യമായല്ല വിമാനത്തിൽ നിന്നുകൊണ്ടുള്ള യാത്രയെന്ന ആശയം ഉയരുന്നത്. 2010ലും സമാനമായ സീറ്റുകൾ അവതരിപ്പിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.