ലാൻഡറുമായുള്ള വിനിമയ ബന്ധം പുന:സ്ഥാപിക്കാനായില്ല; ശ്രമം തുടരുന്നു -െഎ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്രം ലാൻഡറുമായി വിനിമയ ബന്ധം സ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ട്വീറ്റിലൂെട ഇക്കാര്യം അറിയിച്ച െഎ.എസ്.ആർ.ഒ, ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഒാർബിറ്റർ കണ്ടെത്തിയത് ഒൗദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. തെർമൽ ഇമേജിലൂടെ ലാൻഡറിനെ ഒാർബിറ്റർ കണ്ടെത്തിയതായി ഞായറാഴ്ച െചയർമാൻ കെ. ശിവൻ വെളിപ്പെടുത്തിയിരുന്നു.
ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കത്തിനൊരുങ്ങവെ കഴിഞ്ഞ ശനിയാഴ്ച പുലർച്ച ലക്ഷ്യത്തിന് മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ 2.1 കി.മീറ്റർ അകലെവെച്ച് വിക്രം ലാൻഡറും ഗ്രൗണ്ട് സ്റ്റേഷനും തമ്മിലുള്ള ആശയ വിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു. ഞായറാഴ്ച ഒാർബിറ്റർ ചന്ദ്രോപരിതലത്തിൽ ലാൻഡറിനെ കണ്ടെത്തി.
ചന്ദ്രെൻറ 100 കി.മീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ഒാർബിറ്റർ നീങ്ങുന്നത്. എട്ട് പരീക്ഷണ ഉപകരണങ്ങൾ (പേലോഡ്) അടങ്ങുന്ന ഒാർബിറ്ററിൽ 30 സെൻറിമീറ്റർ വലുപ്പമുള്ള ഒാർബിറ്റർ ൈഹ െറസലൂഷൻ കാമറയും (ഒ.എച്ച്.ആർ.സി) ഒരു ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്ററും ഒരു ടെറയ്ൻ മാപ്പിങ് കാമറയുമാണുള്ളത്. ഇതിൽ ഏത് കാമറയാണ് ലാൻഡറിെൻറ ചിത്രം പകർത്തിയതെന്ന് െഎ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടില്ല. ഏത് ചാന്ദ്രദൗത്യത്തിലും മികച്ച െറസലൂഷനിൽ ചിത്രം പകർത്താൻ ശേഷിയുള്ളതാണ് ഒ.എച്ച്.ആർ.സി.
ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിൽനിന്ന് ഒാർബിറ്ററിലേക്കോ ബംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷനിലേക്കോ സിഗ്നലുകൾ ലഭ്യമാക്കാൻ തീവ്രശ്രമം തുടരുകയാണ്. ഇത് ഏറെ ശ്രമകരമായ ദൗത്യമാണെന്നും ഇപ്പോൾ ഒന്നും ഉറപ്പിച്ച് പറയാറായിട്ടില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. നാല് ലക്ഷം കി.മീറ്റർ അകലെയുള്ള പേടകത്തിൽനിന്നുള്ള സിഗ്നലുകൾ സ്വീകരിക്കാനും അയക്കാനും ഡീപ് സ്പേസ് ആൻറിനകളെയാണ് ആശ്രയിക്കുന്നത്. ചന്ദ്രയാൻ ഒന്ന്, മാഴ്സ് ഒാർബിറ്റർ മിഷൻ എന്നിവക്ക് ഉപയോഗപ്പെടുത്തിയ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് (െഎ.ഡി.എസ്.എൻ) ആണ് ചന്ദ്രയാൻ രണ്ടിനും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.