ചന്ദ്രനിലേക്ക് പറക്കാനൊരുങ്ങി ആമസോൺ അലക്സ..! എന്തിന്..?
text_fieldsമനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആർടെമിസ്-1 എന്ന സ്വപ്ന ദൗത്യം ഈ വർഷം മാർച്ചിൽ പൂവണിയാൻ പോവുകയാണ്. ചന്ദ്രനിലേക്ക് തങ്ങളുടെ ഒറിയോൺ പേടകമയക്കാൻ ഒരുങ്ങുന്ന നാസ, അതിൽ ആമസോണിന്‍റെ വെർച്വൽ അസിസ്റ്റന്‍റായ 'അലക്സയ്ക്കും' ഒരു സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
വെബെക്സ് വിഡിയോ കൊളാബെറാറേഷൻ സംവിധാനവും അലക്സയോടൊപ്പം ചന്ദ്രനിലേക്ക് പോകും. ആദ്യമായാണ് ഈ രണ്ട് ടെക്നോളജി സംവിധാനങ്ങളും ബഹരാകാശത്തേക്ക് പറക്കുന്നത്.
ആർട്ടെമിസ് പദ്ധതിക്കായി ഒറിയോൺ പേടകം നിർമിച്ച ലോക്ഹീഡ് മാർട്ടിൻ എന്ന കമ്പനി ആമസോൺ, സിസ്കോ എന്നിവരുമായി സഹകരിച്ചാണ് ക്രൂവില്ലാതെ ചന്ദ്രനിലേക്ക് പറക്കുന്ന ആർട്ടെമിസ്-1 പദ്ധതിയിൽ അലക്സ, വെബെക്സ് വിഡിയോ കോളാബൊറേഷന്‍ സംവിധാനം എന്നിവ ഉൾപ്പെടുത്തിയതെന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭൂമിയിലുള്ള മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും യാത്രികരോട് ടാബ് ലെറ്റ് വഴി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാണ് സിസ്‌കോയുടെ വെബെക്സ് വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്വെയര് ഉപയോഗിക്കുക. അതിന്‍റെ പരീക്ഷണം ആദ്യ ആര്‍ട്ടെമിസ് ദൗത്യത്തിൽ നടത്താനാണ് നാസ പദ്ധതിയിടുന്നത്.
ഇന്‍റര്‍നെറ്റ് അധിഷ്ടിതമായ ക്ലൗഡ് നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് ആമസോണ്‍ അലെക്‌സ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയിലെ ക്ലൗഡുമായി അലെക്‌സയ്ക്ക് സംവദിക്കണമെങ്കില്‍ കൂടുതല്‍ സമയമെടുക്കും. ആ പ്രശ്നം പരിഹരിക്കാനായി നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്വര്ക്കും ഒറിയോൾ പേടകത്തിലെ ലോക്കല്‍ ഡാറ്റാ ബേസും ഉപയോഗപ്പെടുത്തിയായിരിക്കും അലെക്‌സ നിര്‍ദേശങ്ങളോട് പ്രതികരിക്കുക.
അതേസമയം, ആദ്യ പദ്ധതി വിജയമായാൽ ആർടെമിസ് II ദൗത്യം ഒരു ക്രൂവിനൊപ്പം 2023ൽ പറന്നുയർന്നേക്കും. ദൗത്യം ഉപയോഗിച്ച് ചന്ദ്രനിൽ ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ഭാഗത്തായിരിക്കും നാസ പര്യവേക്ഷണം നടത്തുക. ചൊവ്വയിലേക്കുള്ള നാസ ദൗത്യത്തിന് വഴികാട്ടുന്നതു കൂടിയായിരിക്കും ആർട്ടെമിസ് ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.