ആ ചിത്രങ്ങൾ ചന്ദ്രയാൻ 2 അയച്ചതാണോ ? യാഥാർഥ്യമറിയാം
text_fieldsചന്ദ്രയാൻ 2 അയച്ചതെന്ന പേരിൽ ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇവ ചന്ദ്രയാൻ 2 അയച ്ചവ തന്നെയാണോ ? അല്ലെന്നതാണ് യാഥാർഥ്യം. ചന്ദ്രയാൻ 2 ഇതുവരെ ചിത്രങ്ങളൊന്നും അയച്ചുതുടങ്ങിയിട്ടില്ല. എങ്കിൽ പിന് നെ ഈ പറയുന്ന ചിത്രങ്ങളൊക്കെ ഏതാണ്.
ചന്ദ്രയാൻ 2 അയച്ച ഭൂമിയുടെ ചിത്രങ്ങൾ. എന്ത് മനോഹരമാണിവ -എന്ന അടിക്കുറിപ് പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
മുകളിലെ ചിത്രം അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ (ഐ.എസ്.എസ്) ബഹിരാകാശ യാത്രി കർ എടുത്ത ചിത്രമാണ്. റഷ്യയിലെ കുറിൽ ദ്വീപിലെ സാറിഷെവ് അഗ്നിപർവത സ്ഫോടനത്തിന്‍റെ ദൃശ്യമാണിത്. ഭൂമിക്ക് പുറത്ത ായി വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
അമേരിക്കൻ ഫോട്ടോഗ്രഫി വെബ്സൈറ്റായ ഷട്ടർസ്റ്റോക്ക് ഹോം പേജിൽ ഉപയോഗിക്കുന്ന അനിമേഷൻ വീഡിയോയിലെ ദൃശ്യമാണിത്. www.shutterstock.com എന്ന വെബ്സൈറ്റിൽ ഇത് കാണാം.
2014 മുതൽ ഇന്‍റർനെറ്റിൽ ലഭ്യമായ ഒരു ചിത്രമാണിത്. വിവിധ വെബ്സൈറ്റുകളും സമൂഹമാധ്യമങ്ങളും ഈ ചിത്രം ഉപയോഗിക്കുന്നുണ്ട്. ഇത് ചന്ദ്രയാൻ 2 എടുത്തതല്ലെന്ന് തീർച്ച.
നാസയുടെ വെബ്സൈറ്റിൽ 2007 മാർച്ച് രണ്ടിന് നൽകിയ ചിത്രമാണിത്. ചന്ദ്രനിൽ നിന്നുള്ള സൂര്യഗ്രഹണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. ഹന ഗാർട്ട്സ്റ്റെയ്ൻ എന്നയാളാണ് തയാറാക്കിയതെന്നും കാണാം.
ഈ ചിത്രവും ഷട്ടർസ്റ്റോക്ക് വെബ്സൈറ്റിൽ കാണാം. അലൻ ഉസ്റ്റർ എന്ന ആർടിസ്റ്റ് ഒരുക്കിയ ചിത്രമാണിത്. ഉദയസൂര്യനും ചന്ദ്രനുമൊപ്പം ഭൂമി എന്നാണ് അടിക്കുറിപ്പ്.
ഭൂമിയുടെ ധ്രുവപ്രദേശത്തിന്‍റെ ചിത്രമാണിത്. ഫ്ലിക്കർ.കോം എന്ന ഫോട്ടോഗ്രഫി വെബ്സൈറ്റിൽ ഉള്ള ഭൂമിയുടെ ചിത്രം ക്രോപ് ചെയ്ത് നൽകിയതാണിത്. ബഹിരാകാശ ഏജൻസിയായ നാസക്ക് ക്രെഡിറ്റ് നൽകിയിട്ടുമുണ്ട്.
ചന്ദ്രയാൻ 2 അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന ആറ് ചിത്രങ്ങളും വ്യാജമാണെന്ന് വ്യക്തം. ജൂലൈ 22ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ 2 ചിത്രങ്ങൾ അയച്ചു തുടങ്ങിയിട്ടില്ല. രണ്ടാം ഭ്രമണപഥം ഉയർത്തൽ പൂർത്തിയാക്കിയ ഘട്ടത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.