ബഹിരാകാശത്തൊരു മുടിവെട്ട്; രസകരമായ വിഡിയോ പങ്കുവെച്ച് ബഹിരാകാശ യാത്രികൻ
text_fieldsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) നിന്നുള്ള രസകരമായ ഒരു വിഡിയോ ആണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗം. ബഹിരാകാശ യാത്രികൻ മത്തായാസ് മൗവറിന് ഐ.എസ്.എസിൽ വെച്ച് ക്രൂമേറ്റും ഇന്ത്യൻ വംശജനുമായ രാജാ ചാരി മുടി വെട്ടിക്കൊടുക്കുന്ന വിഡിയോ ആണ് ട്വിറ്ററിൽ വൈറലാവുന്നത്.
മൗവർ ബഹിരാകാശ പേടകത്തിൽ മുട്ടുകുത്തി നിൽക്കുന്നതും രാജാ ചാരി ട്രിമ്മർ ഉപയോഗിച്ച് മുടിവെട്ടുന്നതായും വിഡിയോയിൽ കാണാം. വിഡിയോക്കൊപ്പം ഇട്ട അടിക്കുറിപ്പിൽ രാജയെ അദ്ദേഹം തമാശരൂപേണ ബാർബർ എന്നും വിളിക്കുന്നുണ്ട്.
'പലവിധ കഴിവുകളുള്ള ബാർബർ രാജാ ചാരിയുടെ ബഹിരാകാശ സലൂണിലേക്ക് കാലെടുത്തുവെച്ചു. കാരണം, ഞങ്ങളിലാരും കണ്ണിലോ അതിലേറെ പ്രധാനമായി സ്പെയ്സ് സ്റ്റേഷൻ സിസ്റ്റങ്ങളിലോ മുടി അകപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ഹെയർ ക്ലിപ്പറുകൾ ഒരു വാക്വം ഘടിപ്പിച്ചാണ് വരുന്നത്. ഈ ബഹിരാകാശ സ്റ്റൈലിസ്റ്റിന്റെ സേവനത്തിന് അഞ്ച് നക്ഷത്രങ്ങൾ ⭐️😉 #CosmicKiss - മത്തായാസ് മൗവർ കുറിച്ചു.
Step into the space salon where barber @astro_raja is a man of many talents 🚀💈💇♂️ Because none of us want hair in our eyes, or – even worse – the @Space_Station systems, our hair clippers come with a vacuum attached. Five stars for this space stylist's service ⭐️😉 #CosmicKiss pic.twitter.com/dDsXHaSgG5
— Matthias Maurer (@astro_matthias) December 19, 2021
നേരത്തെ, ബഹിരാകാശയാത്രികരുടെ വർക്ക്ഔട്ട് വീഡിയോകളും ഐഎസ്എസിലെ ഫ്ലോട്ടിംഗ് പിസ്സ പാർട്ടിയും ഇന്റർനെറ്റിൽ വൈറലായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.