അറ്റ്ലാന്റിക്കിലേക്ക് ഉരുകിയൊലിക്കുന്ന ഫ്രഞ്ച് തീരങ്ങൾ; ചിത്രം പങ്കുവെച്ച് ബഹിരാകാശ ഗവേഷകൻ
text_fieldsപ്രപഞ്ചത്തിന്‍റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി ഭൂമിയിൽ നിന്നും 300ലേറെ കിലോമീറ്ററുകൾ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലെയും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. നാസയാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. നിലവിൽ ഏഴ് ബഹിരാകാശ ഗവേഷകരാണ് ഈ നിലയത്തിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഇവരെല്ലാം തന്നെ ബഹിരാകാശ വിശേഷങ്ങൾ നിരന്തരം ഭൂമിയിലെ ജനങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
(തോമസ് പെസ്ക്വറ്റ്)
ഫ്രഞ്ച് ബഹിരാകാശ ഗവേഷകനായ തോമസ് പെസ്ക്വറ്റാണ് ഐ.എസ്.എസിൽ ഇപ്പോഴുള്ളവരിൽ ഒരാൾ. കഴിഞ്ഞ ദിവസം ബഹിരാകാശത്തു നിന്നുള്ള ഫ്രാൻസിന്‍റെ പടിഞ്ഞാറൻ തീരമേഖലയുടെ ഒരു ചിത്രം തോമസ് പെസ്ക്വറ്റ് പങ്കുവെച്ചിരുന്നു. ബോർഡിയേക്സ് മുതൽ വാന്നെസ് വരെയുള്ള മേഖലയുടെ ചിത്രമാണ് പങ്കുവെച്ചത്.
തീരത്തു കാണുന്ന മഞ്ഞ നിറം ആശ്ചര്യകരമാണ്. എല്ലാത്തിനുമുപരി, തീരങ്ങൾ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് ഉരുകുന്നതായി തോന്നുന്നു -തോമസ് പെസ്ക്വറ്റ് ട്വീറ്റ് ചെയ്തു.
ബഹിരാകാശത്തുനിന്ന് കാണുന്ന ഭൂമിയുടെ വിവിധ ചിത്രങ്ങളും ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളും വിഡിയോകളും പെസ്ക്വറ്റ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.