ബഹിരാകാശ നിലയത്തിലെ വായു ചോർച്ച തടഞ്ഞു
text_fieldsമോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായ ഒാക്സിജൻ ചോർച്ച കണ്ടെത്താനുള്ള ശ്രമം വിജയിച്ചു. നിലയത്തിലെ റഷ്യൻ പേടകമായ സോയുസിന് അകത്താണ് മില്ലി മീറ്ററുകൾ മാത്രമുള്ളതെന്ന് കരുതുന്ന ചെറിയ ദ്വാരം കണ്ടെത്തിയത്.
ബഹിരാകാശത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന പാറക്കഷണങ്ങൾ തട്ടി സംഭവിച്ചതാവാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. നിലയത്തിലുണ്ടായിരുന്ന ആറു പേർക്ക് അപകടമൊന്നും സംഭവിച്ചിെല്ലന്ന് ഹ്യൂസ്റ്റനിലും ടെക്സസിലും മോസ്കോയിലുമായുള്ള ‘മിഷൻ കൺട്രോൾ’ അറിയിച്ചു. സംഭവം നടക്കുേമ്പാൾ ബഹിരാകാശ നിലയത്തിലുള്ളവർ ഉറക്കത്തിലായിരുന്നു.
ഉണർന്നപ്പോൾ വായു ചോർച്ച വിവരം മിഷൻ കൺട്രോൾ അറിയിക്കുകയും ചോർച്ച എവിടെയാെണന്ന് പരിശോധിക്കാൻ നിർദേശിക്കുകയുമായിരുന്നു. റഷ്യയുടെ സോയുസ് പേടകത്തിനകത്താണെന്ന് കണ്ടെത്തിയ ഉടൻ ദ്വാരം അടച്ചതായും കൂടുതൽ മെച്ചപ്പെട്ട അറ്റകുറ്റപ്പണികൾ വേണ്ടിവരുമോ എന്ന അന്വേഷണത്തിലാണ് എൻജിനീയർമാരെന്നും റഷ്യൻ വാർത്താ ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.