ചുവന്ന നക്ഷത്രത്തെ ചുറ്റുന്ന രണ്ട് ഉപഗ്രഹങ്ങളെ കണ്ടെത്തി
text_fieldsവാഷിങ്ടൺ: ടി.ഒ.ഐ-1266 എന്ന പേരുള്ള ചുവന്ന നക്ഷത്രത്തിനു ചുറ്റും വലയംവെക്കുന്ന രണ്ട് ഉപഗ്രഹങ്ങളെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ.
സമാന സാന്ദ്രതയുള്ള രണ്ട് ഉപഗ്രഹങ്ങളുടെയും ഉപരിതലം പാറകളും ലോഹങ്ങളും വെള്ളവും നിറഞ്ഞതാണെന്ന് സയൻസ് ഡെയ്ലി പ്രസിദ്ധീകരണം പറയുന്നു. മെക്സികേ ാ കേന്ദ്രമായ സെയിൻറ് എക്സ് ടെലിസ്കോപ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചത്. നക്ഷത്രങ്ങളെ വലംവെക്കുന്ന ഉപഗ്രഹങ്ങൾ എക്സോ പ്ലാനറ്റ് എന്നാണ് അറിയപ്പെടുന്നത്.
നക്ഷത്രങ്ങെള നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവുമെങ്കിലും എക്സോ പ്ലാനറ്റിനെ നേരിൽ കാണാനാവില്ല. നക്ഷത്രങ്ങൾ ഇളകിക്കളിക്കുന്നുണ്ടെങ്കിൽ അവക്കു ചുറ്റും ഉപഗ്രഹങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ടി.ഒ.ഐ-1266 ഉപഗ്രഹം നക്ഷത്രവുമായി വളരെ അടുത്താണെന്ന് റിപ്പോർട്ട് പറയുന്നു. അതുകൊണ്ടുതന്നെ 11 മുതൽ 19 ദിവസംകൊണ്ട് ഉപഗ്രഹം നക്ഷത്രത്തെ വലയംവെക്കുന്നു. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങളിൽ ജലത്തിെൻറ സാന്നിധ്യമുണ്ടെങ്കിലും ജീവയോഗ്യമാണോ എന്നു പറയാറായിട്ടില്ലെന്ന് നാസ പറയുന്നു.
നക്ഷത്രത്തിൽനിന്ന് ഉപഗ്രഹത്തിലേക്കുള്ള ദൂരം, ചൂട് എന്നിവയെ ആശ്രയിച്ചാണ് ജീവയോഗ്യമാണോ എന്നു പറയാൻ സാധിക്കുകയുള്ളൂ. ക്ഷീരപഥത്തിൽ കാണുന്ന ചുവന്ന നക്ഷത്രങ്ങൾ തണുത്ത നക്ഷത്രങ്ങളായാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് അവയെ വലംവെക്കുന്ന ഉപഗ്രഹങ്ങളിൽ ജലാംശം നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.