കോവിഡ് പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം ആരംഭിച്ചു
text_fieldsകാൻബറ: കോവിഡ് വൈറസ് ബാധക്കെതിരായ പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം ആസ്ട്രേലിയൻ നാഷണൽ സയൻസ് ഏജൻസി ആരംഭിച്ചു. പ്ര ാഥമിക ഘട്ട പരീക്ഷണമാണ് ആരംഭിച്ചത്. കോമൺവെൽത്ത് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഒാർഗനൈസേഷൻ (സി.എസ്.ഐ.ആർ.ഒ) ആണ് ഇക്കാര്യം അറിയിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തെക്ക് പടിഞ്ഞാറ് മെൽബണിൽ നിന്ന് 75 കിലോമീറ്റർ അകലെ ജീലോങിലെ ആസ്ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറി (എ.എ.എച്ച്.എൽ) യിലാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണം മൂന്നാഴ്ച നീളും. പ്രതിരോധ മരുന്ന് ഫലപ്രദമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കോവിഡിനെതിരായ പോരാട്ടം നടക്കുന്ന സമയത്ത് പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം നിർണായകമാണെന്ന് സി.എസ്.ഐ.ആർ.ഒ ചീഫ് എക്സിക്യൂട്ടീവ് ലാരി മാർഷൽ മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയാൽ 12 മുതൽ 18 മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ സാധിക്കും.
കഴിഞ്ഞ ജനുവരിയിലാണ് സി.എസ്.ഐ.ആർ.ഒ കോവിഡ് പ്രതിരോധ മരുന്നിനുള്ള പരീക്ഷണം ആരംഭിച്ചത്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന ആഗോള കൂട്ടായ്മയായ കൊയലേഷൻ ഫോർ എപിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നവേഷൻസ് (സി.ഇ.പി.ഐ)യുമായി സഹകരിച്ചാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.