![എല്ലാവരും മാസ്ക് ധരിച്ചപ്പോൾ അയാൾ ധരിക്കുന്നത് മരുപ്പച്ച; കാരണമിതാണ്... എല്ലാവരും മാസ്ക് ധരിച്ചപ്പോൾ അയാൾ ധരിക്കുന്നത് മരുപ്പച്ച; കാരണമിതാണ്...](https://www.madhyamam.com/h-upload/2021/04/25/979463-oasis-mask.webp)
എല്ലാവരും മാസ്ക് ധരിച്ചപ്പോൾ അയാൾ ധരിക്കുന്നത് 'മരുപ്പച്ച'; കാരണമിതാണ്...
text_fieldsകോവിഡ് മഹാമാരി ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കി പടർന്നുപടിക്കുേമ്പാൾ, വിപണിയിൽ മാസ്ക് കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇപ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്. അതുകൊണ്ട് തന്നെ പല കമ്പനികളും വിവിധ ടെക്നോളജികൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ മാസ്ക്കുകൾ നിർമിച്ച് മാർക്കറ്റിലെത്തിക്കുന്നുണ്ട്.
എന്നാൽ, ബെൽജിയം സ്വദേശിയായ അലൈൻ വെർഷ്വെരൻ വ്യത്യസ്തനാകുന്നത് ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരുതരം മാസ്ക് ധരിച്ചാണ്. കലാകാരനും സാമൂഹിക പ്രവർത്തകനുമായ അലൈൻ, ബ്രസൽസിലെ നഗരവീഥികളിലൂടെ ആ മാസ്ക്കുമിട്ട് നടക്കുേമ്പാൾ ആളുകൾ അയാളെ തുറിച്ചുനോക്കും. കാരണം മറ്റൊന്നുമല്ല, അയാൾ ധരിക്കുന്നത് കേവലം ഒരു മാസ്കല്ല, മറിച്ച് ഒരു മരുപ്പച്ച തന്നെയാണ്.
'എടുത്തുനടക്കാവുന്ന മരുപ്പച്ച' എന്ന് അലൈൻ വിശേഷിപ്പിക്കുന്ന മുഖാവരണം പെട്ടിപോലിരിക്കുന്ന ഒരു കുഞ്ഞൻ പ്ലെക്സിഗ്ലാസ് ഹരിതഗൃഹം തന്നെയാണ്. അതിനകത്ത് സുഗന്ധം പരത്തുന്ന ചില ഒൗഷധ സസ്യങ്ങളുമുണ്ട്. 61കാരനായ അലൈൻ വെർഷ്വെരൻ 15 വർഷം മുമ്പാണ് 'പോർട്ടബ്ൾ ഒയാസിസി'െൻറ ആശയം വികസിപ്പിക്കുന്നത്. കോവിഡ് പടർന്നുപിടിച്ചതോടെ അതേ ആശയം അദ്ദേഹം വീണ്ടും പൊടിതട്ടിയെടുത്തു.
"മരുഭൂമികളിലെ ശാന്തവും സമാധാനപരവും ജീവിത യോഗ്യവുമായ ഇടങ്ങളാണ് മരുപ്പച്ച. ഇവിടെ, ഒൗഷധ സസ്യങ്ങൾ അടങ്ങിയ മരുപ്പച്ച (ധരിക്കുന്നതിലൂടെ) ഞാൻ ഉദ്ദേശിക്കുന്നത് പുറത്തുനിന്നുള്ള ദോഷങ്ങളിൽ നിന്ന് ഞാൻ എന്നെത്തന്നെ സംരക്ഷിക്കുന്നു എന്നതാണ്" -വെർഷ്വെരൻ പറഞ്ഞു തുടങ്ങി. തീർത്തും വിരസവും ശബ്ദ കോലാഹലങ്ങളുള്ളതും ദുർഗന്ധമുള്ളതുമായ ഇൗ ലോകത്ത് നിന്നും എന്നെ തന്നെ അടച്ചിടാനായി ഒരു കുമിള സൃഷ്ടിക്കാനാണ് ഞാൻ ശ്രമിച്ചത്. ആസ്ത്മ രോഗിയായ തനിക്ക് അത് ധരിക്കുന്നതിലൂടെ കൂടുതൽ അനായാസമായി ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും, മാസ്ക്കിന് പകരം ഏത് കാലത്തും തെൻറ 'മരുപ്പച്ച' തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും മാസ്ക് ധരിച്ച് ബ്രസൽസ് പട്ടണത്തിലൂടെ പോകുന്നവർ അലൈൻ വെർഷ്വെരെൻറ 'പെട്ടി മാസ്ക്' കണ്ട് കൗതുകം തോന്നി അയാൾക്ക് ചുറ്റും തടിച്ചുകൂടുന്നുണ്ട്. ഒപ്പം നിന്ന് ഫോേട്ടാ എടുക്കാനും എന്തിനാണ് ഇത് ധരിക്കുന്നത് എന്നതടക്കമുള്ള ചോദ്യങ്ങൾ ചോദിക്കാനും പലരും മറക്കാറില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.