കരുതിയിരിക്കുക, ഭീകരചൂട്
text_fieldsന്യൂയോർക്: 2300 ആകുേമ്പാൾ ഭീമാകാര കെട്ടിടങ്ങൾ കടപുഴക്കുന്ന ചുഴലിക്കാറ്റുകളും, വർഷങ്ങൾ നീണ്ടു നിൽക്കുന്ന വരൾച്ചയും, പടർന്നു പിടിക്കുന്ന കാട്ടുതീയും വാർത്തയേ ആകില്ല. ‘ ഹോട്ട് ഹൗസ് എർത്ത് ’ എന്നറിയപ്പെടുന്ന പ്രതിഭാസം മൂലമാണത്. അേപ്പാൾ ആഗോളതാപനില എല്ലാ അതിരുകളും ഭേദിക്കും. കടൽനിരപ്പ് ഇപ്പോഴുള്ളതിനെക്കാൾ 33മുതൽ 200അടിേയാളം ഉയരും. ഭീകരമായ ഒരു സങ്കൽപമാണ് ഹോട്ട് ഹൗസ് എർത്ത് എന്നും നാമതിെൻറ വക്കിലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
ബ്രിട്ടനിലും യൂറോപ്യൻ രാജ്യങ്ങളിലും അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഹോട്ട് ഹൗസ് എർത്ത് പ്രതിഭാസത്തിെൻറ ലക്ഷണങ്ങളാണത്രെ. കാർബൺ തോത് വർധിക്കുകയാണെങ്കിൽ ആസന്നകാലത്ത് ഇപ്പോൾ നമ്മുടെ സംരക്ഷകരായി നിലകൊള്ളുന്ന പ്രകൃതിശക്തികൾ ശത്രുക്കളായി മാറുമെന്നും ആഗോളതാപനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘം ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം വനങ്ങളിലും സമുദ്രങ്ങളിലും ഭൗമോപരിതലത്തിലും 450 കോടി ടൺ കാർബൺ വാതകമാണ് പുറംതള്ളപ്പെടുന്നത്. ഇത് ഒടുവിൽ നമ്മുടെ അന്തരീക്ഷവായുവിൽ ബാഷ്പകണങ്ങളായി എത്തുന്നു. ഇൗ കാർബൺ ‘ഖനികൾ’ ആഗോളതാപനം ഇരട്ടിയാക്കുന്നു.
നിലവിൽ ആഗോളതാപനം ഒരു ഡിഗ്രിയെന്ന തോതിലാണ് വർധിക്കുന്നത്. വ്യവസായവത്കരണത്തിനു മുമ്പ് പോയിൻറ് 17 സെൽഷ്യസ് ആയിരുന്നു ഇൗ കണക്ക് എന്നോർക്കണം. അതും 10 വർഷം കൂടുേമ്പാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.