ജൈവഘടികാര രഹസ്യം കണ്ടെത്തി; വൈദ്യശാസ്ത്ര നൊബേൽ മൂന്ന് അമേരിക്കക്കാർക്ക്
text_fieldsസ്റ്റോക്ഹോം (സ്വീഡൻ): 2017ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ െജഫ്രി സി. ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ ഡബ്ല്യൂ. യങ് എന്നിവർ പങ്കിട്ടു. ജീവജാലങ്ങളുടെ ദൈനംദിന പ്രക്രിയകൾ സ്വാഭാവികമായി നടക്കാൻ സഹായിക്കുന്ന ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രകളെക്കുറിച്ച പഠനത്തിനാണ് അംഗീകാരം.
11 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള വൈദ്യശാസ്ത്ര പുരസ്കാരത്തോടെയാണ് എല്ലാ വർഷവും വിവിധ വിഷയങ്ങൾക്കുള്ള നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 73കാരനായ െജഫ്രി ഹാള്‍ പ്രശസ്തമായ ബ്രാന്‍ഡിസ്, മസാചൂസറ്റ്സ് സർവകലാശാലകളിൽ ഗവേഷകനായിരുന്നു. െജഫ്രി ഹാളിെൻറ സഹപ്രവർത്തകനും ഗവേഷകനുമാണ് മൈക്കേല്‍ റോസ്ബാഷ്. ന്യൂയോര്‍ക്കിലെ റോക്ഫെല്ലര്‍ യൂനിവേഴ്സിറ്റി അധ്യാപകനാണ് മൈക്കേല്‍ യങ്.
പതിവുസമയങ്ങളിൽ വിശപ്പ് തോന്നുന്നതും ഉറക്കം വരുന്നതും ഉണരുന്നതുമടക്കമുള്ള ശാരീരിക പ്രക്രിയകളെ സ്ഥിരമായി നിയന്ത്രിക്കുന്നത് ഒാരോ ജീവിക്കുള്ളിലും സ്ഥിതിചെയ്യുന്ന ജൈവഘടികാരം അഥവാ ബയോളജിക്കൽ േക്ലാക്കിെൻറ സഹായംമൂലമാണ്. സസ്യങ്ങളും ജീവികളും അടക്കമുള്ളവ ഇത്തരത്തിൽ അവയുടെ ജീവിതതാളം നിലനിര്ത്തുന്നതിെൻറ ശാസ്ത്രരഹസ്യം തേടിയുള്ള ഗവേഷണത്തിൽ, പഴങ്ങളിൽ മാത്രം കാണുന്ന ഒരുതരം ഈച്ചകളെ പഠനവിധേയമാക്കുകയും അവയിലെ ഒരു പ്രത്യേക ജീന്‍ ആണെന്ന് ഇവർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.