131 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെത്തിയ അതിഥിയെ കാണാം
text_fieldsന്യൂയോർക്കിലെ പക്ഷി നിരീക്ഷകർ സന്തോഷത്തിലാണ്. കാര്യം മറ്റൊന്നുമല്ല. 131 വർഷങ്ങൾക്ക് ശേഷം ആദ്യമായി നഗരത്തിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ ഒരു അതിഥിയെത്തി. അപൂർവ്വമായി മാത്രം കാണപ്പെടാറുള്ള snowy owl അഥവാ മഞ്ഞ് മൂങ്ങയായിരുന്നു അവരുടെ കണ്ണിന് കുളിർമയായി എത്തിയത്. വെള്ള മൂങ്ങയെന്നും, പോളാൾ മൂങ്ങയെന്നും ആർട്ടിക് മൂങ്ങയെന്നും വിളിക്കപ്പെടുന്ന ഇൗ മൂങ്ങ കാരണം സെൻട്രൽ പാർക്കിലേക്ക് ഒഴുകിയത് നൂറുകണക്കിനാളുകളായിരുന്നു. മൂങ്ങയെ പാർക്കിൽ കണ്ടയുടനെ അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പക്ഷി നിരീക്ഷകരെ വിവരമറിയിച്ചിരുന്നു.
The SNOWY OWL of the Central Park North Meadow was not much bothered by the crows that gathered around it earlier and that have now returned. People are staying behind distant fences and being quiet and respectful. pic.twitter.com/BKjGPRiKCZ
— Manhattan Bird Alert (@BirdCentralPark) January 27, 2021
വെള്ള നിറത്തിൽ ചാര നിറം കൊണ്ട് അലങ്കരിച്ചിരിക്കുന്ന തൂവലുകളും, മഞ്ഞ നിറത്തിൽ കറുത്ത പൊട്ട് തൊട്ടപോലുള്ള കണ്ണുകളും തൂവലുകൾ കൊണ്ട് അലങ്കരിച്ച കാലുകളുമുള്ള മഞ്ഞ് മൂങ്ങയുടെ 30 സെക്കൻറുകൾ നീളമുള്ള ദൃശ്യം മാൻഹാട്ടൻ ബേർഡ് അലേർട്ട് എന്ന ട്വിറ്റർ പേജ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ അപൂർവ്വമായി എത്തുന്ന അതിഥിയെ നേരിട്ട് കണ്ട് കാമറയിൽ പകർത്തിയ പക്ഷിപ്രേമികൾ അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
The Snowy Owl made just a magical appearance in the Central Park North Meadow... A very special visitor for New York City! #birdcp pic.twitter.com/17oFyxwBgE
— ShiroKitsune (@kitsune22530546) January 27, 2021
Here are my obligatory contributions to the snowy owl photos. I took a break from work to see the second ever recorded snowy owl in Central Park (the last was in 1890). #birdcp pic.twitter.com/qbRLIqTCvs
— Ben Stadler (@TheBenStadler) January 28, 2021
Snowy owl made my day. pic.twitter.com/1sYd61jyD5
— Manpuku The Puppy (@manpuku_and_i) January 28, 2021
"BOO!"
— Sierra Blazer (@sierrablzr) January 27, 2021
-the Snowy Owl, when the Crows finally got a little too close for comfort
(Central Park ball fields @ 101st street) #birdcp pic.twitter.com/Oh4yC2GPdk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.