'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ..'; കെട്ടിട വലിപ്പമുള്ള ഛിന്നഗ്രഹം ജനു. 11ന് ഭൂമിക്കരികിലൂടെ
text_fieldsഒരു വലിയ കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം (asteroid) ജനുവരി 11-ന് ഭൂമിയെ മറികടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) മുന്നറിയിപ്പ്. അതീവ അപകട സാധ്യതയുണ്ടെന്ന് ലേബൽ ചെയ്യപ്പെട്ട ഛിന്നഗ്രഹം 2013 YD48, ഭൂമിയുടെ 5.6 ദശലക്ഷം കിലോമീറ്ററിനുള്ളിൽ കടന്നുപോകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. അതിന് ഏകദേശം 104 മീറ്റർ വീതിയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, 5.6 ദശലക്ഷം കിലോമീറ്റർ വ്യത്യാസത്തിലാണ് ഭീമൻ ആസ്റ്ററോയ്ഡ് ഭൂമിയെ മറികടന്ന് പോകുന്നത് എന്നതിൽ ആശ്വസിക്കാൻ കഴിയില്ല. കാരണം ബഹിരാകാശത്തെ ദൂരം പരിഗണിച്ചാൽ, അത് യഥാർത്ഥത്തിൽ അത്ര അകലെയല്ല. ഭൂമിയിൽ നിന്ന് 120 ദശലക്ഷം മൈലിനുള്ളിൽ കടന്നുപോകുന്ന എന്തിനേയും ഭൂമിക്ക് സമീപമുള്ള വസ്തു (NEO) ആയാണ് നാസ തരംതിരിക്കാറുള്ളത്
ഛിന്നഗ്രഹം കടന്നുപോകുന്ന പാതകളിലെ ചെറിയ മാറ്റങ്ങൾ പോലും ഭൂമിക്ക് മാരകമായിരിക്കുമെന്നും നാസ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ ഭൂമിക്ക് അപകടം വിതയ്ക്കുമോ എന്ന് നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെയാണ് ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.