55 വർഷത്തിനു ശേഷം ശാസ്ത്ര ലോകത്തേക്ക് ആ വാർത്തയെത്തി
text_fields
സ്റ്റോക്ഹോം: ശാസ്ത്ര നൊബേലിലെ ലിംഗവിവേചനത്തിനൊരു തിരുത്ത്. അതാണ് കാനഡയിലെ ഡോണ സ്ട്രിക്ലൻഡിെൻറ നൊബേൽ പുരസ്കാരം. ഇത് മൂന്നാംതവണയാണ് ഒരു വനിതക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ ലഭിക്കുന്നത്. 55 വർഷത്തിനു ശേഷം ആദ്യവും. അൾട്രാ-ഷോർട് ഒപ്റ്റിക്കൽ പൾസറുകൾ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ഡോണ പുരസ്കാരം പങ്കിട്ടത്.
‘ലേസർ ജോക്’ എന്നാണ് തന്നെ ഡോണ കളിയായി വിളിക്കുന്നത്. ഭൗതിക ശാസ്ത്രത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനെക്കുറിച്ച് കനേഡിയൻ പത്രം നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അത്. ജീവിതത്തിെൻറ ബഹുഭൂരിഭാഗവും ഭൗതിക ശാസ്ത്രമെന്ന സമസ്യയുടെ ചുരുളഴിക്കാനാണ് ഇൗ 59കാരി മാറ്റിവെച്ചത്. തെൻറ ഗവേഷണം ഒരു തമാശയാണെന്ന് വിശേഷിപ്പിക്കാനും അവർ മറന്നില്ല. 1959ൽ ഒൻറാറിയോയിലെ ഗൽഫിൽ ജനിച്ചു. 1981ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി.
ന്യൂയോർക്കിലെ റോചസ്റ്റർ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശക്തമായ ലേസർ രശ്മികൾ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.നേത്രശസ്ത്രക്രിയയിൽ ഏറെ പ്രയോജനപ്പെടുന്നതാണ് കണ്ടെത്തൽ.
1997 മുതൽ കാനഡയിലെ വാട്ടർലൂ യൂനിവേഴ്സിറ്റിയിൽ അധ്യാപികയാണ്.ലേസറുകളുമായുള്ള കളിയാണ് തെൻറ ജീവിതത്തിലെ ഏറ്റവും രസകരമായ അധ്യായമെന്ന് അവർ ഒരിക്കൽ പറഞ്ഞു. നൊബേൽ ജേതാവും ഫ്രഞ്ച് സയൻറിസ്റ്റുമായ ജറാൾഡ് മൗറുവിെൻറ കീഴിലായിരുന്നു ഗവേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.