ഗ്രാൻഡ് ഫിനാലെയിൽ കാസിനി ശനിയുടെ വലയം കടന്നു
text_fieldsന്യൂയോര്‍ക്ക്: ഇരുപത് വർഷം നീണ്ട ബഹിരകാശ ദൗത്യം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഗ്രാൻഡ് ഫിനാലെയിൽ നാസയുടെ കാസിനി പേടകം ശനിയുടെ വലയങ്ങൾക്കിടയിലൂടെ കടന്നുപോയി. ചരിത്രത്തിലാദ്യമായാണ് ഒരു ബഹിരാകാശ പേടകം ശനി ഗ്രഹത്തിനും വലയങ്ങൾക്കുമിടയിലൂടെ കടന്നുപോകുന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2.30 നാണ് കാസിനി ശനിക്കും വലയങ്ങൾക്കുമിടയിലൂടെ കടന്നുപോയത്.
2017 സെപ്റ്റംബർ 15 ന് ബഹിരാകാശ ദൗത്യം അവസാനിക്കാനിരിക്കെയാണ് കാസിനി, ഗ്രാൻഡ് ഫിനാലെയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വലയം കടന്നത്. വലയം കടക്കുന്ന ദിവസവും തൊട്ടടുത്ത ദിവസവും കാസിനുമായുള്ള ബന്ധം നഷ്ടപ്പെടും. ദൗത്യം വിജയകരമായാൽ നാളെ (ഏപ്രിൽ 27 ) നാസയുമായുള്ള റേഡിയോ തരംഗ ബന്ധം പുനസ്ഥാപിക്കും. ദൗത്യം അവസാനിക്കുന്ന സെപ്റ്റംബർ 15 വരെയുള്ള 142 ദിവസത്തിനിടെ 22 തവണ ശനിക്കും വലയങ്ങൾക്കുമിടയിലൂടെ കടന്നുപോയതിന് ശേഷം കാസിനി ശനിയുടെ അന്തരീക്ഷത്തിൽ അപ്രത്യക്ഷമാവും.
1997ൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് കാസിനി വിക്ഷേപിച്ചത്. 2004 ലാണ് കാസിനി ശനിയുടെ ഭ്രമണ പഥത്തിലെത്തിയത്. അതിന് ശേഷം ശനിയുടെയും 64 ഉപഗ്രഹങ്ങളെക്കുറിച്ചുമുള്ള വിവരമാണ് കാസിനി നൽകിക്കൊണ്ടിരുന്നത്. വലയങ്ങളിലൂടെ കടന്നത്പോയതിന് ശേഷം ശനിയുടെ ശിലാ പ്രതലത്തെക്കുറിച്ചും വലയങ്ങളുടെ ഘടനയെക്കുറിച്ചും ചിത്രങ്ങളും വിവരങ്ങളും നൽകും.
This is it! Through the gap between #Saturn and its rings. Instruments are on, but we're out of contact with Earth. Here we goooooo! pic.twitter.com/3J7aRZS0IH
— CassiniSaturn (@CassiniSaturn) April 26, 2017
Shields Up! As we pass over #Saturn, we're turning our high-gain antenna into a shield RIGHT NOW to deflect oncoming ring particles. pic.twitter.com/kAxzY53uwT
— CassiniSaturn (@CassiniSaturn) April 26, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.