ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം ഉറപ്പിച്ച് ചന്ദ്രയാൻ-2
text_fieldsബംഗളൂരു: ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം ഉറപ്പിച്ച് ചന്ദ്രയാൻ-2ന്‍റെ കണ്ടെത്തൽ. ജല തന്മാത്രകളുടെയും ഒാക്സിജനും ഹൈഡ്രജനും ചേർന്ന ഹൈഡ്രോക്സിൽ അയോണുകളുടെയും സാന്നിധ്യമാണ് ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ കണ്ടെത്തിയത്.
ധാതുസമ്പത്തിന്‍റെ വിശകലനത്തിലൂടെ ജലസാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. ജലസാന്നിധ്യം കൂടുതലുള്ള മേഖലകളെ പ്രത്യേകം വേർതിരിച്ച് അടയാളപ്പെടുത്തും. ചന്ദ്രയാൻ ഒന്ന് ദൗത്യവും ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് വിവരം നൽകിയിരുന്നു.
2019 ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ വിക്ഷേപണം നടന്നത്. സെപ്റ്റംബർ രണ്ടിന് ചന്ദ്രന്‍റെ ഏറ്റവുമടുത്ത ഭ്രമണപഥത്തിലെത്തിയിരുന്നു. റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ തുടർന്ന് വിവരങ്ങൾ കൈമാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.