വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഇസ്റോ; വീണ്ടെടുപ്പിന് ശ്രമം
text_fieldsബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിനിടെ നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ച വിക്രം ല ാൻഡറിനെ വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ ൈകവിടാതെ െഎ.എസ്.ആർ.ഒ. വീഴ്ചയിൽ വിക്രം ലാൻഡർ തകർന്നു ചിതറിയിട്ടില്ലെന്നും ചരിഞ്ഞ നിലയിലാണ് ചന്ദ്രോപരിതലത്തിലുള്ളത െന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി പി.ടി.െഎ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ െഎ.എസ്.ആർ.ഒ, ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒൗദ്യോഗികമായി ൈകമാറുമെന്ന് പ്രതികരിച്ചു.
പതനത്തിൽ ലാൻഡറിലെ ഉപകരണങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്നതും പരിശോധിച്ചുവരികയാണ്. ഒാർബിറ്ററും ലാൻഡറും തമ്മിലുള്ള വിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗ്രൗണ്ട് സ്റ്റേഷനായ ബംഗളൂരുവിലെ ഇസ്ട്രാക്കിൽ െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ തുടരുന്നുണ്ട്. വിക്രം ലാൻഡർ ശനിയാഴ്ച പുലർച്ച സോഫ്റ്റ്ലാൻഡിങ്ങിന് ശ്രമിക്കവെയാണ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ലാൻഡറിനെ തെർമൽ ഇമേജിങ്ങിലൂടെ ഞായറാഴ്ച ഒാർബിറ്റർ കണ്ടെത്തിയിരുന്നു. വീഴ്ചയിൽ പുറമെക്ക് തകരാറുകൾ ഇല്ല.
കേടുപാടുകൾ പറ്റിയിരുന്നെങ്കിൽ വിനിമയ ബന്ധം പുനഃസ്ഥാപിക്കാൻ സാധ്യത വളരെ കുറവായിരുന്നു. കാര്യങ്ങൾ ഇപ്പോഴും പ്രതീക്ഷക്ക് വക നൽകുന്നതല്ലെന്ന സൂചനയും ബന്ധപ്പെട്ടവർ നൽകുന്നുണ്ട്. പരിമിതികളുണ്ടെങ്കിലും ലാൻഡർ ദൗത്യത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. മുമ്പ്, വിനിമയ ബന്ധം നഷ്ടമായ ബഹിരാകാശ പേടകത്തെ ഭൂഭ്രമണപഥത്തിൽ വീണ്ടെടുത്ത ചരിത്രം െഎ.എസ്.ആർ.ഒക്കുണ്ട്.
എന്നാൽ, ചേന്ദ്രാപരിതലത്തിൽ വീണുകിടക്കുന്ന വിക്രം ലാൻഡറിെൻറ കാര്യത്തിൽ പ്രവർത്തനശേഷി വീണ്ടെടുക്കണമെങ്കിൽ ലാൻഡറിലെ ആൻറിനകൾ ഒാർബിറ്ററിനോ ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനോ അഭിമുഖമായിരിക്കണം. അല്ലാത്ത സാഹചര്യത്തിൽ സിഗ്നലുകൾ ലഭിക്കാൻ സാധ്യത കുറവാണ്. ആ ശ്രമം ഏറെ ദുഷ്കരമാണെന്നും എങ്കിലും ദൗത്യത്തിനായി എല്ലാവരും കൈകോർത്തു പ്രവർത്തിക്കുമെന്നും െഎ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു.
ചന്ദ്രോപരിതലത്തിലും പുറത്തുമായി പഠനത്തിന് വിക്രം ലാൻഡറിൽ മൂന്നും പ്രഗ്യാൻ റോവറിൽ രണ്ടും പരീക്ഷണ ഉപകരണങ്ങൾ (പേലോഡ്സ്) ആണുള്ളത്. ഒരു ചാന്ദ്രദിനം (14 ദിവസം) മാത്രം പ്രവർത്തനശേഷിയുള്ള ലാൻഡറിെൻറ ആയുസ്സിൽ മൂന്നുദിനം ഇതിനകം പിന്നിട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.