വിക്രം ലാന്ഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ
text_fieldsവാഷിങ്ടൺ: ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ കാണാതായ ചന്ദ്രയാൻ-2 ദൗത്യത്തിെൻറ ലാൻഡർ ‘വിക്ര’മിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബർ ഏഴിന് പുലർച്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ കാണാതായ ലാൻഡറിെൻറ അവശിഷ്ടങ്ങളാണിതെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരീകരിച്ചു.
ചന്ദ്രനെ വലയം ചെയ്യുന്ന നാസയുടെ ബഹിരാകാശവാഹനം എടുത്ത ചിത്രങ്ങളിൽനിന്ന് തമിഴ്നാട്ടിലെ മധുര സ്വദേശിയായ എൻജിനീയർ ഷൺമുഖ സുബ്രമണ്യൻ ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇടിച്ചിറങ്ങിയതിെൻറ 700 മീറ്റർ വടക്കുപടിഞ്ഞാറാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പ്രതികരിച്ചിട്ടില്ല.
ചന്ദ്രെൻറ ഉപരിതലത്തിൽ ഇറങ്ങി പരീക്ഷണങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാൻ-2 ദൗത്യം നടത്തിയത്. വിക്രം ലാൻഡർ ചന്ദ്രെൻറ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങിയതാണെന്ന് നേരത്തേതന്നെ ‘നാസ’ സ്ഥിരീകരിച്ചിരുെന്നങ്കിലും തെളിവ് കണ്ടെത്തിയിരുന്നില്ല. ലൂനാർ നിരീക്ഷണ ഒാർബിറ്ററിലെ (എൽ.ആർ.ഒ) സൂക്ഷ്മദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ള കാമറ പകർത്തിയ ദക്ഷിണധ്രുവത്തിെൻറ കൂടുതൽ വ്യക്തതയുള്ള (ഹൈ റെസലൂഷൻ) ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു. ഇവ വിശകലനം ചെയ്യാൻ ട്വിറ്ററിലൂടെ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. തുടർന്നാണ് ബഹിരാകാശശാസ്ത്രത്തിൽ ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്ന ഷൺമുഖ സുബ്രമണ്യൻ ലാൻഡർ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. ചില സുഹൃത്തുക്കളും സഹായിച്ചു. കഠിന പരിശ്രമത്തിലൂടെയാണ് നിഗമനത്തിലെത്തിയതെന്നും ഷൺമുഖ സുബ്രമണ്യൻ പറയുന്നു.
2017 ഡിസംബറിലെ ഒരു ചിത്രവും വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതിനുശേഷമുള്ള മറ്റൊരു ചിത്രവും അയച്ചാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഷൺമുഖ സുബ്രമണ്യൻ നാസയെ അറിയിച്ചത്. ലാൻഡർ ചേന്ദ്രാപരിതലത്തിൽ പതിക്കുേമ്പാഴുണ്ടാവുന്ന മാറ്റങ്ങളുടെയും അവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ താരതമ്യം ചെയ്താണ് നാസ ഷൺമുഖ സുബ്രമണ്യെൻറ നിഗമനം ശരിവെച്ചത്. ഷൺമുഖം കണ്ടെത്തിയ അവിശിഷ്ടങ്ങളുടെ ഭാഗത്ത് ‘എസ്’ എന്ന് അടയാളപ്പെടുത്തുകയും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു
Is this Vikram lander? (1 km from the landing spot) Lander might have been buried in Lunar sand? @LRO_NASA @NASA @isro #Chandrayaan2 #vikramlanderfound #VikramLander pic.twitter.com/FTj9G6au9x
— Shan (@Ramanean) October 3, 2019
The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuh pic.twitter.com/jaW5a63sAf
— NASA (@NASA) December 2, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.