ചന്ദ്രയാൻ-2: ഓർബിറ്റർ സുരക്ഷിതമെന്ന് ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന ചന്ദ്രയാൻ-2 ഒാർബിറ്റർ സുരക്ഷിതമെന്ന് ഐ.എസ്.ആർ.ഒ. ഒാർബിറ്ററിന് തകരാറില്ലെന്നും പൂർണ തോതിൽ പ്രവർത്തന ക്ഷമമാണെന്നും ഐ.എസ്.ആർ.ഒ അധികൃതർ വാർത്താ ഏജൻസി പി.ടി.ഐയോട് പറഞ്ഞു.
100 കി ലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഒാർബിറ്റർ ഒരു വർഷത്തിലേറെ ചന്ദ്രനെ വ ലംവെക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഒാർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമ ാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ ‘ചേസ് 2’വും സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ്റേ മോണിറ്ററും ഓർബിറ്ററിലുണ്ട്.
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്.
പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ സെപ്റ്റംബർ രണ്ടിനാണ് വേർപ്പെട്ടത്. ഒാർബിറ്ററിൽ നിന്ന് വേർപ്പെട്ട വിക്രം ലാൻഡർ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് 2.1 കിലോമീറ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.