വിക്രം ലാൻഡർ കണ്ടെത്തിയതിൽ നാസയുടെ അവകാശവാദം തള്ളി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിൽ ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അവകാശവാദത്തെ തള്ളി ഐ.എസ്.ആർ.ഒ. 100 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിൽ ചുറ്റുന്ന ചന്ദ്രയാൻ-2 ദൗത്യത്തിലെ ഒാർബിറ്റർ, നേരത്തെതന്നെ വിക്രം ലാൻഡറിനെ കണ്ടെത്തിയിരുന്നുവെന്ന്് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ ബുധനാഴ്ച വ്യക്തമാക്കി.
‘നമ്മുടെ സ്വന്തം ഒാർബിറ്റർ നേരത്തെതന്നെ വിക്രം ലാൻഡറിെൻറ സ്ഥലം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ പത്തിനുതന്നെ ഇക്കാര്യം ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തിരുന്നു. വെബ്സൈറ്റിലൂടെയും ഇക്കാര്യം അറിയിച്ചിരുന്നു. ആവശ്യമുള്ളവർക്ക് അവ പരിശോധിക്കാം’ എന്നായിരുന്നു ചെയർമാൻ കെ. ശിവെൻറ പ്രതികരണം. ചന്ദ്രയാൻ-2ലെ ഒാർബിറ്റർ വിക്രം ലാൻഡറിനെ കണ്ടെത്തിയെന്നും എന്നാൽ, ലാൻഡറുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു സെപ്റ്റംബർ പത്തിന് ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയും ഐ.എസ്.ആർ.ഒ ഒൗദ്യോഗികമായി അറിയിച്ചിരുന്നത്.
#VikramLander has been located by the orbiter of #Chandrayaan2, but no communication with it yet.
— ISRO (@isro) September 10, 2019
All possible efforts are being made to establish communication with lander.#ISRO
ചന്ദ്രെൻറ ഉപരിതലത്തിൽ ഇറങ്ങി പരീക്ഷണങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാൻ-2 ദൗത്യം നടത്തിയത്. എന്നാൽ, സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ ലാൻഡറുമായുള്ള ബന്ധം നഷ്ടമാവുകയായിരന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതായി സ്ഥിരീകരിച്ചത്.
വിക്രം ലാൻഡർ ചന്ദ്രെൻറ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങിയതാണെന്ന് നേരത്തേ തന്നെ ‘നാസ’ സ്ഥിരീകരിച്ചിരുെന്നങ്കിലും തെളിവ് കണ്ടെത്തിയിരുന്നില്ല. ലൂനാർ നിരീക്ഷണ ഒാർബിറ്ററിലെ (എൽ.ആർ.ഒ) സൂക്ഷ്മദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ള കാമറ പകർത്തിയ ദക്ഷിണധ്രുവത്തിെൻറ കൂടുതൽ വ്യക്തതയുള്ള (ഹൈ റെസലൂഷൻ) ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു. ഇവ വിശകലനം ചെയ്യാൻ ട്വിറ്ററിലൂടെ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. തുടർന്നാണ് ബഹിരാകാശ ശാസ്ത്രത്തിൽ ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്ന ഷൺമുഖ സുബ്രമണ്യൻ ലാൻഡർ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. ചില സുഹൃത്തുക്കളും സഹായിച്ചു. കഠിന പരിശ്രമത്തിലൂടെയാണ് നിഗമനത്തിലെത്തിയതെന്നും ഷൺമുഖ സുബ്രമണ്യൻ പറയുന്നു.
2017 ഡിസംബറിലെ ഒരു ചിത്രവും വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതിനു ശേഷമുള്ള മറ്റൊരു ചിത്രവും അയച്ചാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഷൺമുഖ സുബ്രമണ്യൻ നാസയെ അറിയിച്ചത്. ലാൻഡർ ചേന്ദ്രാപരിതലത്തിൽ പതിക്കുേമ്പാഴുണ്ടാവുന്ന മാറ്റങ്ങളുടെയും അവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ താരതമ്യം ചെയ്താണ് നാസ ഷൺമുഖ സുബ്രമണ്യെൻറ നിഗമനം ശരിവെച്ചത്. ഷൺമുഖം കണ്ടെത്തിയ അവിശിഷ്ടങ്ങളുടെ ഭാഗത്ത് ‘എസ്’ എന്ന് അടയാളപ്പെടുത്തുകയും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും നാസ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.