ചന്ദ്രയാൻ-2 മൂന്നാംഘട്ട ഭ്രമണപഥം വികസനവും വിജയകരം
text_fieldsബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന ്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു.
ഭ്രമണപഥം ഘട്ടം ഘട്ടമായ ി വര്‍ധിപ്പിച്ച് പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന പ ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. നാല്, അഞ്ച് ഘട്ടങ്ങൾ ആഗസ്റ്റ് രണ്ട് (262.1x89,743), ആഗസ്റ്റ് ആറ് (233.2 x 1,43,953) എന്നീ തീയതികളിലും ഭ്രമണപഥം ഉയർത്തും. ഇങ്ങനെ പലതവണ ഭ്രമണപഥം വര്‍ധിപ്പിച്ച് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും.
ആഗസ്റ്റ് 14ന് ഉച്ചക്കു ശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻജക്ഷൻ) നടക്കുക. പേടകത്തിന്റെ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാൻ-2 ദൗത്യത്തിൽ ഏറെ നിർണായകമാണ്. ട്രാൻസ് ലൂനാർ ഇൻജക്ഷനു ശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെൻറ 30ാം ദിവസം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.
തിങ്കളാഴ്ചത്തെ വിക്ഷേപണത്തിനു ശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-2 പേടകത്തെ ജി.എസ്.എൽ.വി മാർക്ക്-3 എത്തിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലത്തിലുള്ള 45,475 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരുന്നു റോക്കറ്റ് പേടകത്തെ എത്തിച്ചിരുന്നത്.
#Chandrayaan2
— ISRO (@isro) July 29, 2019
Today after performing the third orbit raising maneuver, we are now 3 steps closer to the moon !!!#ISRO pic.twitter.com/M8iqxwZgZr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.