വിക്രം ലാൻഡർ കണ്ടെത്തി; ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിൽ വിനിമയബന്ധം നഷ്ടമായ വിക്രം ലാൻഡറിനെ ചന്ദ്രോപ രിതലത്തിൽ ഒാർബിറ്റർ കെണ്ടത്തിയതായി െഎ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ. ലാൻഡറുമ ായി വിനിമയ ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ലെന്നും അതിനുള്ള തീവ്രശ്രമത്തിലാണെന്ന ും അദ്ദേഹം പറഞ്ഞു. ഇടിച്ചിറക്കത്തിൽ വിക്രം ലാർഡറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച് ചതായി അറിയാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ച ഒന്നേ മുക്കാലോടെയാണ് ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങിന് ശ്രമിക്കവെ വെ റും 2.1 കി.മീറ്റർ അകലെവെച്ച് വിക്രം ലാൻഡർ സഞ്ചാരപഥത്തിൽനിന്ന് തെന്നി മാറിയത്. ചന്ദ്രനെ വലംവെക്കുന്ന ഒാർബിറ്ററിെൻറ സഹായത്തോടെ ലാൻഡറിനെ കണ്ടെത്താനാകുമെന്ന ഐ.എസ്.ആർ.ഒയുടെകണക്ക് കൂട്ടലാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
ഒാർബിറ്റർ ലാൻഡറിെൻറ ചിത്രം(തെർമൽ ഇമേജ്) എടുത്തതായും ഡോ. കെ.ശിവൻ അറിയിച്ചു. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ. ലാൻഡറിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സഞ്ചാരപഥത്തിൽനിന്ന് മാറിയതെന്നതും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ വിശകലനം ചെയ്തുവരികയാണ്. ലാൻഡറിനെ വീണ്ടെടുക്കാനാവുമോ എന്നതടക്കമുള്ള കാര്യങ്ങൾ ഒാർബിറ്റർ നൽകുന്ന ഇമേജ് വിവരങ്ങളെ ആശ്രയിച്ചാണുള്ളത്.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ നിർണായക ഘട്ടങ്ങളിൽ ഒന്നായിരുന്നു ലാൻഡറിെൻറ ചന്ദ്രോപരിതലത്തിലുള്ള സോഫ്റ്റ്ലാൻഡിങ്. അതേസമയം, അതിലെ ഒാർബിറ്റർ എന്ന ചാന്ദ്ര പരിക്രമണ പേടകം വിജയകരമായി ദൗത്യം തുടരുകയാണ്. ഏഴ് വർഷത്തോളം ഓർബിറ്റർ ചന്ദ്രനെ ചുറ്റും. ലാൻഡർ ചന്ദ്രനിൽ ഇറങ്ങി മൂന്നേകാൽ മണിക്കൂർ പിന്നിട്ടാൽ റോവർ എന്ന ചാന്ദ്ര പര്യവേക്ഷണ വാഹനം അതിൽ നിന്ന് പുറത്തിറങ്ങുന്നതായിരുന്നു പദ്ധതി. റോവർ പുറത്തിറങ്ങാത്തതിനാൽ ലാൻഡറിനെ വീണ്ടെടുക്കാനായാൽ ദൗത്യം പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയും െഎ.എസ്.ആർ.ഒക്കുണ്ട്. ലാൻഡറിനെ വീണ്ടെടുക്കാനുള്ള ശ്രമം രണ്ടാഴ്ച തുടരുമെന്ന് ഡോ. ശിവൻ വ്യക്തമാക്കി.
വിക്രം ലാൻഡറിെൻറ ദിശ മാറ്റാൻ ഉപയോഗിക്കുന്ന എൻജിനുകളിലൊന്ന് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് അവസാനഘട്ടത്തിൽ ദൗത്യം തടസ്സപ്പെടാൻ കാരണമെന്നാണ് സൂചന. ലാൻഡറിെൻറ ഇടിച്ചിറക്കത്തിൽ റോവറിനും ചെറിയ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചന്ദ്രോപരിതലത്തിലെ അതിെൻറ നീക്കത്തെയും ബാധിച്ചേക്കും.
ചന്ദ്രയാൻ ദൗത്യത്തെ വാഴ്ത്തി നാസ
വാഷിങ്ടൺ: ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യം പ്രചോദനമായെന്ന് നാസ. സൗരയൂഥ രഹസ്യങ്ങൾ ചുരുളഴിക്കാനുള്ള ഭാവി ദൗത്യങ്ങളിൽ ഐ.എസ്.ആർ.ഒയുമായി സഹകരിക്കാൻ തയാറാണെന്നും നാസ അറിയിച്ചു. ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് വഴി ഇറങ്ങാനുള്ള ശ്രമം വിജയം കണ്ടില്ലെങ്കിലും പദ്ധതി രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയിരിക്കുകയാണ്. ‘ബഹിരാകാശം കഠിനമാണ്. ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-2 ദൗത്യം ഇറക്കാനുള്ള ഐ.എസ്.ആർ.ഒ ഉദ്യമത്തെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യാത്ര ഞങ്ങൾക്ക് പ്രചോദനമാണ്. ഭാവി പദ്ധതികളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നത് പരിഗണിക്കണം’ -നാസ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.