വിക്രം ലാൻഡർ ദൗത്യം: സാധ്യതകൾ അടയുന്നു; അവശേഷിക്കുന്നത് രണ്ടു ദിവസം
text_fieldsബംഗളൂരു: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ-2ലെ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപി ക്കാൻ ഇനി അവശേഷിക്കുന്നത് രണ്ടു ദിവസം മാത്രം. പിന്നീട് ചന്ദ്രെൻറ ദക്ഷിണധ്രുവത്തിൽ സ ൂര്യപ്രകാശം ലഭിക്കാതെ ഇരുട്ടിലേക്കു നീങ്ങുന്നതോടെ വിക്രം ലാൻഡറിെൻറ സോളാർ പാനലു കൾ പ്രവർത്തിപ്പിക്കാനാകില്ല. ഇതോടെ ലാൻഡറിനെ ഉണർത്താനുള്ള അവസാന സാധ്യതയും ഇല് ലാതാകും. ലാൻഡർ ഇറേങ്ങണ്ട സെപ്റ്റംബർ ഏഴുമുതലുള്ള 14 ദിവസമാണ് പര്യവേക്ഷണകാലയളവായി നിശ്ചയിച്ചിരുന്നത്. ലാൻഡറിെൻറയും റോവറിെൻറയും ആയുസ്സും 14 ദിവസമാണ്. സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടതോടെ പര്യവേക്ഷണം അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ 12 ദിവസമായി ഐ.എസ്.ആർ.ഒയും നാസയും ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ വിക്രം ലാൻഡറിനെ ഇരുട്ടിൽ നഷ്ടപ്പെടും. ഇതോടെ ഐ.എസ്.ആർ.ഒക്കും നാസക്കും ഒാർബിറ്ററിലൂടെ ലാൻഡറിെൻറ ചിത്രമെടുക്കാനും കഴിയില്ല. ഒപ്പം ദക്ഷിണധ്രുവത്തിൽ തണുപ്പ് വ്യാപിക്കുന്നതോടെ ലാൻഡറിന് പ്രവർത്തിക്കാനാകാതെ വരും.
ലഭ്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്നാണ് ഐ.എസ്.ആർ.ഒ നേരേത്ത അറിയിച്ചിരുന്നത്. എന്നാൽ, പിന്തുണച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് മാത്രാണ് കഴിഞ്ഞദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. സാധ്യതകൾ അടഞ്ഞുവെന്നതിെൻറ സൂചനയായാണ് ഐ.എസ്.ആർ.ഒയുടെ ട്വീറ്റും വിലയിരുത്തപ്പെടുന്നത്.
അതേസമയം, വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിങ് നടത്താനായില്ലെങ്കിലും ഇടിച്ചിറക്കത്തിലൂടെ ദക്ഷിണധ്രുവത്തിലുണ്ടായ ഗർത്തം നിർണായക വിവരങ്ങൾ ഒാർബിറ്ററിന് നൽകിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നു. ഒാർബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ വിക്രം ലാൻഡർ പതിച്ച ഗർത്തത്തിലെ ധാതുക്കളും ജലത്തിെൻറ സാന്നിധ്യവും പരിശോധിക്കാനാകുമെന്നും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.