ചന്ദ്രയാൻ-രണ്ട് വിക്ഷേപണം നാളെ
text_fieldsബംഗളൂരു: പഴുതടച്ച ഒരുക്കവുമായി കൂടുതൽ കരുത്തോടെ സ്വപ്നച്ചിറകുമായി തിങ്കളാഴ് ച ഉച്ചക്ക് 2.43ന് ചന്ദ്രയാൻ-രണ്ടുമായി ജി.എസ്.എൽ.വി മാർക്ക് -മൂന്ന് (എം.കെ-1) കുതിച്ചുയരും. വി ക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഞായറാഴ്ച വൈകീട്ട് ആരംഭിക്കും. വിക്ഷേപണത്തിനു മുന്നോടിയായി അവസാനഘട്ട ഒരുക്കം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ പുരോഗമിക്കുകയാണ്.
റോക്കറ്റിലെ സാങ്കേതിക തകരാറിനെതുടർന്ന് ജൂലൈ 15ന് പുലർച്ച 2.51ന് വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിനിൽക്കെയാണ് ദൗത്യം നിർത്തിവെച്ചത്. സെപ്റ്റംബർ ആറിനോ ഏഴിനോ ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറക്കാൻ കഴിയുന്ന വിധത്തിൽ വിക്ഷേപണത്തിനുശേഷമുള്ള ദൗത്യത്തിൽ കാര്യമായ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്. നേരത്തേ 54 ദിവസമായിരുന്നു ചന്ദ്രനിലിറങ്ങാൻ വേണ്ടിയിരുന്നതെങ്കിൽ പുതുക്കിയ പദ്ധതി അനുസരിച്ച്് വിക്ഷേപണത്തിനുശേഷം 48ാം ദിവസമായിരിക്കും ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുകയെന്നാണ് വിവരം.
ഭൂമിയെ ഭ്രമണം ചെയ്യുന്ന ദിവസങ്ങൾ ആറു ദിവസം വർധിപ്പിച്ചും ചന്ദ്രനിലേക്കുള്ള യാത്ര രണ്ടു ദിവസം ദീർഘിപ്പിച്ചും ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ 15 ദിവസം വെട്ടിക്കുറച്ചുമാണ് ദൗത്യത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.
പുതുക്കിയ ദൗത്യത്തിെൻറ ഏകദേശ സമയക്രമം : ജൂലൈ 22ന് ഉച്ചക്ക് 2.43നുള്ള വിക്ഷേപണത്തിനുശേഷം 15 മിനിറ്റിനുള്ളിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. പിന്നീടുള്ള 23 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകം തുടരും (ആദ്യ ദൗത്യത്തിൽ ഇത് 17 ദിവസമായിരുന്നു). അടുത്ത ഏഴു ദിവസം (ദൗത്യത്തിെൻറ 30ാം ദിവസം വരെ) ചന്ദ്രനിലേക്കുള്ള യാത്ര (ആദ്യ ദൗത്യത്തിൽ ഇത് അഞ്ചു ദിവസമായിരുന്നു). 30ാം ദിവസം ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന പേടകം അടുത്ത 13 ദിവസം ഭ്രമണപഥത്തിൽ ചുറ്റും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.