ചാന്ദ്രയാൻ-2 ഏപ്രിലിൽ; 800 കോടി ചെലവുവരുന്ന പദ്ധതി
text_fieldsന്യൂഡൽഹി: ചില സാേങ്കതിക തടസ്സങ്ങൾ മൂലം വൈകിയെങ്കിലും വരുന്ന ഏപ്രിലിൽ ചന്ദ്രനിലേ ക്കുള്ള ഇന്ത്യയുടെ യാത്രാദൗത്യം ‘ചാന്ദ്രയാൻ-2’ കുതിക്കുമെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ ഡ ോ. കെ. ശിവൻ. ഇന്ത്യക്കാരനെ സ്വന്തംനിലക്ക് ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻ യാൻ പദ്ധതിയും സമയബന്ധിതമായി മുന്നോട്ടു നീക്കും.
800 കോടി ചെലവുവരുന്ന പദ്ധതിയാണ ് ചാന്ദ്രയാൻ-രണ്ട്. 3890 കിലോഗ്രാം വരുന്ന ഉപഗ്രഹം മറ്റേതെങ്കിലും രാജ്യത്തിെൻറ ഉപഗ്രഹം ഇറങ്ങാത്ത ചന്ദ്രെൻറ ഭാഗത്ത് ഇറക്കാനാണ് ലക്ഷ്യം. 2008ൽ വിക്ഷേപിച്ച ചാന്ദ്രയാൻ-ഒന്ന് ഉപഗ്രഹത്തിെൻറ ഭാരം 675 കിലോഗ്രാമായിരുന്നു. ഹ്രസ്വകാലത്തിനു ശേഷം 2009 ആഗസ്റ്റിൽ ചാന്ദ്രയാൻ-ഒന്ന് പൊലിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി ഒരു കേന്ദ്രം െഎ.എസ്.ആർ.ഒയിൽ രൂപവത്കരിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ഗഗൻയാൻ പദ്ധതി അതിനു കീഴിലാക്കും.
2022ൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ജി.എസ്.എൽ.വി എം.കെ-3യിൽ ഏഴു ടൺ ഭാരമുള്ള ഉപഗ്രഹം ഇതിനായി അയക്കും. ഭ്രമണ രൂപരേഖക്ക് മൂന്നാഴ്ചക്കകം അന്തിമരൂപമാകും. തുടർന്ന് പരീക്ഷണങ്ങളിലേക്ക്. മൂന്നുപേരെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ബഹിരാകാശ സഞ്ചാരികളെ കണ്ടെത്തുകയും ദീർഘകാല പരിശീലനത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പ്രവർത്തനം ഇക്കൊല്ലം നടക്കും. വ്യോമസേനയിൽനിന്നുള്ളവരെയാകും കണ്ടെത്തുകയെന്ന് ഡോ. ശിവൻ സൂചിപ്പിച്ചു. പുനരുപയോഗം സാധ്യമാവുന്ന വിക്ഷേപണ വാഹനം (ആർ.എൽ.വി) നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുനീങ്ങുകയാണ്. ചിറകുള്ള, റൺവേയിൽ വിമാനം പോലെ വന്നിറങ്ങാൻ പറ്റുന്ന ബഹിരാകാശ വാഹനമാണിത്. ദീർഘകാലാടിസ്ഥാനത്തിൽ ബഹിരാകാശ പദ്ധതിയുടെ ചെലവ് കുറക്കാൻ കഴിയുന്ന ഇൗ സുപ്രധാന പരീക്ഷണം ഇക്കൊല്ലം നടക്കും. 14 വിക്ഷേപണങ്ങൾ അടക്കം 34 ദൗത്യങ്ങളാണ് ഇൗ വർഷം െഎ.എസ്.ആർ.ഒ ഉദ്ദേശിക്കുന്നതെന്നും ഡോ. കെ. ശിവൻ പറഞ്ഞു.
ഉപഗ്രഹ വിക്ഷേപണ യാനങ്ങൾ (പി.എസ്.എൽ.വി) നിർമിക്കുന്നതിൽ വ്യവസായ സ്ഥാപനങ്ങളെ പങ്കാളികളാക്കുന്ന പദ്ധതി വിപുലപ്പെടുത്തും. െഎ.എസ്.ആർ.ഒ, എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്നിവ ഉൾപ്പെട്ട കൺസോർട്യം പി.എസ്.എൽ.വി നിർമാണ ദൗത്യത്തിലാണ്. വിേക്ഷപണം െഎ.എസ്.ആർ.ഒ തന്നെ നടത്തും. പി.എസ്.എൽ.വി ഭാഗങ്ങൾ നിർമിക്കുന്ന ജോലിയാണ് പുറത്തേക്ക് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.