ചാന്ദ്രയാൻ: ജി.എസ്.എൽ.വി മാർക്ക് -മൂന്ന് റോക്കറ്റ് ശ്രീഹരിക്കോട്ടയിലേക്ക്
text_fieldsബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-രണ്ടിെൻറ വിക് ഷേപണത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ജി.എസ്.എൽ.വി മാർക്ക്-3 എം1 റോ ക്കറ്റ് ബംഗളൂരുവിൽനിന്ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലേക്ക്് മാറ്റി. റോക്കറ്റിലെ എല്ലാ പരിശോധനയും പൂർത്തിയാക്കിയശേഷം ഞായറാഴ്ചയാണ് ബംഗളൂരുവിൽനിന്ന് ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോയത്. ഒാർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രഗ്യാൻ) എന്നീ മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട പേടകത്തിെൻറ എല്ലാ പരിശോധനയും പൂർത്തിയാക്കിയിരുന്നു. ഇവ മൂന്നും സംയോജിപ്പിച്ചശേഷമുള്ള ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
ജൂലൈ 15ന് പുലർച്ച 2.51ന് ശ്രീഹരിക്കോട്ടയിൽനിന്ന് ബാഹുബലി എന്ന് വിളിപ്പേരിട്ട ജി.എസ്.എൽ.വി മാർക്ക് മൂന്നിലേറി ചന്ദ്രയാൻ- രണ്ട് കുതിക്കും. സെപ്റ്റംബർ ആറിനോ ഏഴിനോ ആകും വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങി പ്രഗ്യാൻ റോവറെ ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിലിറക്കുക. ലാൻഡർ ഉപയോഗിച്ച് സാവധാനം ചന്ദ്രനിലിറങ്ങുന്ന അതി നിർണായക ഘട്ടം ഉൾപ്പെട്ടതാണ് ചന്ദ്രയാൻ -രണ്ട്. ഒാർബിറ്റർ ചന്ദ്രെൻറ ഭ്രമണപഥത്തിൽനിന്ന് ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27കിലോ ഭാരമുള്ള റോവർ മണ്ണ് പരിശോധിക്കും.
ഒാർബിറ്റർ ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരും. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിെൻറ പേടകം നിർമിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. വിക്ഷേപണത്തിന് മുന്നോടിയായി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പ്രത്യേക പ്രാർഥന നടത്തി. ചെയർമാനും കുടുംബവും മഠാധിപതി വിദ്യാധീര തീർഥയെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്ന് മഠം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.