ചന്ദ്രന്‍െറ ഇരുണ്ട വശത്തെത്തുന്ന ആദ്യ രാജ്യമാകാന്‍ ചൈന
text_fieldsബെയ്ജിങ്: 2018ല്‍ ചന്ദ്രന്‍െറ മറുവശത്ത് നിരീക്ഷണപേടകം വിക്ഷേപിക്കുമെന്ന് ചൈന ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ഭൂമിയില്‍നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്‍െറ മറുവശത്ത് നിരീക്ഷണപേടകം വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകും ചൈന. അടുത്ത അഞ്ചുവര്‍ഷം ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ‘2016ലെ ചൈനയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ വ്യക്തമാക്കി.
ചന്ദ്രനെ ഭ്രമണംചെയ്യുക, ഉപരിതലത്തില്‍ പേടകം ഇറക്കുക, ചന്ദ്രനിലെ പദാര്‍ഥങ്ങള്‍ ശേഖരിച്ച് മടങ്ങുക എന്നീ മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. പര്യവേക്ഷണ പദ്ധതിയിലൂടെ ചന്ദ്രന്‍െറ രൂപവത്കരണത്തെയും പരിണാമത്തെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും ധവളപത്രത്തില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ ചൈന ചന്ദ്രന്‍െറ ഉപരിതലത്തില്‍ നിരീക്ഷണ പേടകം സ്ഥാപിച്ചിരുന്നു.
എന്നാല്‍, ചന്ദ്രന്‍െറ ഇരുണ്ട വശത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ചൈന പുതിയ പദ്ധതിയുമായി മുന്നോട്ടു വന്നത്. 2020ല്‍ ചൊവ്വ പര്യവേക്ഷണ പേടകം വിക്ഷേപിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്. ചൊവ്വയില്‍ പേടകം വിക്ഷേപിക്കാന്‍ ചൈന മുമ്പ് നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.