ചൊവ്വയുടെ മനോഹര ദൃശ്യങ്ങൾ സമ്മാനിച്ച് ചൈനയുടെ സ്വന്തം ടിയാൻവെൻ-1
text_fieldsചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ചൊവ്വയുടെ ഭ്രമണപദത്തിലെത്തിയതോടെ ആദ്യത്തെ വിഡിയോ പങ്കുവെച്ച് ചൈന. ചൈനീസ് പേടകം കറുത്ത ആകാശത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചൊവ്വയുടെ മനോഹരമായ ഭൂപ്രകൃതിയും അന്തരീക്ഷവും പകർത്തിയിട്ടുണ്ട്.
2020 ജൂലൈ 23ന് ചൊവ്വ ലക്ഷ്യമാക്കി വെൻചെൻ സ്പേസ് സെന്‍ററിൽ നിന്നാണ് ലോങ് മാർച്ച് 5 റോക്കറ്റിൽ 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്നർഥമാക്കുന്ന ചൈനയുടെ സ്വന്തം ടിയാൻവെൻ-1 പേടകം യാത്ര തുടങ്ങിയത്. 50 കോടി കിലോമീറ്റർ പിന്നിട്ട് ഭ്രമണപദത്തിലെത്തിയതോടെ ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമായി ചൈനമാറി. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ് ചൈനയുടെ പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണു പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.