ചന്ദ്രനിൽ കൃഷി പച്ചപിടിക്കുമോ? വിത്തു വിതറി ചൈന
text_fieldsബെയ്ജിങ്: ചന്ദ്രനിൽ കൃഷിപരീക്ഷണത്തിന് തുടക്കം കുറിച്ച് ചൈന. ഇൗ മാസം ആദ്യം ചന്ദ്ര ോപരിതലത്തിൽ ഇറക്കിയ ‘ചാങ്-4’ എന്ന പടകത്തിൽ നിന്നുമുളപ്പിച്ച വിത്തുകൾ പാകുന്ന രംഗമടങ്ങുന്ന വിഡിയോയും ചിത്രങ്ങളും ചോങ്കിങ് സർവകലാശാലയിലെ അഡ്വാൻസ്ഡ് ടെക്നോളജി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. ഇതാദ്യമായാണ് ചന്ദ്രെൻറ പ്രതലത്തിൽ ജൈവവസ്തുക്കളുടെ വളർച്ചാപരീക്ഷണം നടത്തുന്നതെന്ന് നേതൃത്വം നൽകുന്ന ക്സി ജെൻക്സിൻ പറഞ്ഞു.
ബഹിരാകാശത്തെ വൻശക്തിയാകാനുള്ള ചൈനയുടെ ആഗ്രഹങ്ങൾക്കാണ് ഇതിലൂടെ ഗവേഷകർ വിത്തുപാകിയത്. വെള്ളവും വായുവും മണ്ണും അടങ്ങിയ 18 സെൻറിമീറ്റർ നീളം വരുന്ന, ഒരു ബക്കറ്റിെൻറ സമാന വലുപ്പത്തിലുള്ള കെണ്ടയ്നറിൽനിന്ന് പരുത്തി, ഉരുളക്കിഴങ്ങ്, കടുക് വർഗത്തിൽപെട്ട ഒരിനം ചെടി, യീസ്റ്റ് തുടങ്ങിയവയുടെ വിത്തുകളാണ് പാകിയത്.
സ്വീഡൻ, ജർമനി, ചൈന എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്ന് വികസിപ്പിച്ചെടുത്ത ചന്ദ്രനിലെ പരിസ്ഥിതി, കോസ്മിക് കിരണങ്ങളുടെ വ്യാപ്തി തുടങ്ങിയവ പരിശോധിക്കുന്നതിനായുള്ള ഉപകരണങ്ങളും ചാങ്-4ൽ ഘടിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.