ഭോപ്പാൽ സ്വദേശിയുടെ മരണകാരണം കോവാക്സിനല്ല....; വിശദീകരണവുമായി ഭാരത് ബയോടെക്
text_fieldsഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിെൻറ മൂന്നാം ഘട്ട ട്രയലിന് വിധേയനായ ഭോപ്പാൽ സ്വദേശി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്. കഴിഞ്ഞ മാസമായിരുന്നു ഞെട്ടിച്ച സംഭവമുണ്ടായത്. വാക്സിനേഷൻ കഴിഞ്ഞ് ഒമ്പത് ദിവസങ്ങൾക്ക് ശേഷം വോളണ്ടിയർ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ, മരണം വാക്സിനേഷൻ മൂലമല്ലെന്നാണ് സൈറ്റിെൻറ പ്രാഥമിക അവലോകനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഭാരത് ബയോടെക് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
വിഷം കഴിച്ചതിെൻറ ഫലമായുള്ള ഹൃദയ സംബന്ധമായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു. എൻറോൾമെൻറ് സമയത്ത്, കോവിഡ് വോളണ്ടിയർ മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിങ്ങിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതിൽ ആരോഗ്യവാന്മാരാണെന്നും വ്യക്തമായിരുന്നതായി ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.