'പ്രായമായി മരിക്കണ്ട, മരണം നിങ്ങൾക്കുതന്നെ തീരുമാനിക്കാം' -2045ഒാടെ പ്രായത്തെ പിടിച്ചുനിർത്താമെന്ന് പഠനം
text_fieldsബാർസലോണ: 2045 ഒാടെ പ്രായമായി മരിക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് പഠനം. 27 വർഷത്തിനുള്ളിൽ പ്രായമായി മരിക്കുന്നത് ഒഴിവാക്കാമെന്നും മരണത്തെ നിങ്ങൾക്കുതന്നെ തീരുമാനിക്കാമെന്നും രണ്ടു ജനറ്റിക് എൻജിനീയർമാരുടെ പഠനത്തിൽ പറയുന്നത്.
ജോസ് ലൂയിസ് കോർഡിറോ, ഡേവിഡ് വുഡ് എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ദ ഡെത്ത് ഒാഫ് ഡെത്ത്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ശാസ്ത്ര ചിന്തകൾ മുേമ്പാട്ടുപോയെന്നും 2045ഒാടെ നിങ്ങളുടെ മരണം നിങ്ങൾക്കുതന്നെ തീരുമാനിക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.
2045ഒാടെ അപകടം മൂലമുള്ള മരണം മാത്രമാകും ലോകത്ത് സംഭവിക്കുക. പ്രായാധിക്യത്താലോ മറ്റ് അസുഖങ്ങൾ മൂലമുണ്ടാകുന്നതോ ആയ മരണങ്ങൾ ഒഴിവാക്കാം. നാനോടെക്നോളജി ഉപയോഗിച്ച് പുതിയ ജനിതക മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും ബാർസലോണയിൽ പഠനം സംബന്ധിച്ച അവതരണത്തിൽ ഇരുവരും പറഞ്ഞു.
ശരീരത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ജീനുകളെ ആരോഗ്യമുള്ളതാക്കി മാറ്റുകയും നശിച്ചുപോയ ജീനുകളെ ഒഴിവാക്കുകയും ചെയ്യാനാകും. ഒരു 30 വർഷത്തിനിടെ ഇത് സാധ്യമാകും. നിലവിലുള്ളതിനേക്കാൾ പ്രായം കുറക്കാൻ കഴിയുമെന്നും അവർ പറയുന്നു.
10 വർഷത്തിനിടെ കാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും ഇരുവരും പറഞ്ഞു. ഗൂഗ്ൾ പോലുള്ള കമ്പനികൾ വൈദ്യശാസ്ത്ര രംഗത്തേക്ക് പ്രവേശിക്കും. കാരണം വാർധക്യം ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണെന്ന് അവർ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നതായും ഇരുവരും കൂട്ടിച്ചേർത്തു.
കുട്ടികൾ വേണ്ടെന്ന് തീരുമാനത്തിലെത്തിയ ജപ്പാൻകാരും കൊറിയക്കാരും ചിലപ്പോൾ രണ്ടു നൂറ്റാണ്ടിനുള്ളിൽ ഭൂമിയിൽ വംശനാശം വന്ന് ഇല്ലാതായേക്കാം. എന്നാൽ പുതിയ സാേങ്കതിക വിദ്യയിലൂടെ അവർക്ക് അവരുടെ വംശം നിലനിർത്താൻ കഴിയുകയും വളരെക്കാലം ജീവിക്കാനും സാധിക്കും. പ്രായം കുറക്കാനുള്ള ചികിത്സക്ക് പുതിയ ഒരു സ്മാർട്ട് ഫോണിെൻറ പണം മാത്രമേ ഭാവിയിൽ ചിലവാകൂവെന്നും അവർ പറയുന്നു. ആദ്യം ചികിത്സ ചെലവേറിയതാകും എന്നാൽ ഇൗ രംഗത്ത് മത്സരം ഉടലെടുക്കുന്നതോടെ വളരെ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.