രാത്രിയും പകലും തമ്മിൽ അന്തരം കുറയുന്നു
text_fieldsരാത്രിയുടെ ദൈർഘ്യം കുറഞ്ഞതായി പലരും പരാതിപ്പെടാറുണ്ട്. എന്നാൽ രാത്രിയും പകലും തമ്മിൽ അന്തരമില്ലെങ്കിലോ? കുറച്ചു വർഷങ്ങൾ കൂടി പിന്നിട്ടാൽ സൂര്യൻ അസ്തമിച്ചാലും പകൽ അവശേഷിക്കുമെന്നാണ് സയൻസ് അഡ്വാൻസ് എന്ന ജേർണൽ പറയുന്നത്. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൃത്രിമ വെളിച്ചം മൂലം രാത്രിയായി അനുഭവപ്പെടുന്നില്ലെന്നാണ് ജർമൻ റിസർച്ച് സെൻറ് ഫോർ ജിയോ സയൻസിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2012 -2016 വർഷങ്ങളിൽ ഭൗമോപരിതലത്തിലെ കൃത്രിമ വെളിച്ച മേഖലയുടെ വ്യാപ്തി 2.2 ശതമാനം വീതം ഒരോ വർഷവും വർധിക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കൃത്രിമ വെളിച്ച മേഖലയായിരുന്ന പ്രദേശങ്ങളിലെ പ്രകാശത്തിെൻറ തീവ്രത വർധിച്ചിട്ടുണ്ട്. ജനവാസ മേഖലകളിൽ ഒൗട്ട്ഡോർ ലൈറ്റിങ് വർധിച്ചുകൊണ്ടിരിക്കുന്നതാണ് ഭൗമോപരിതലത്തിലെ കൃത്രിമവെളിച്ച മേഖലയുടെ വ്യാപ്തി വർധിക്കുന്നതിന് കാരണമായിരിക്കുന്നതെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ പറയുന്നു.
രാത്രികാലങ്ങളിലെ വെളിച്ചവിതാനം ഏറ്റവും കൂടുതലുള്ളത് ഏഷ്യ, മിഡിൽ ഇൗസ്റ്റ് രാജ്യങ്ങളിലാണ്. ഏറ്റവും കുറവ് വെസ്റ്റേൺ ആഫ്രിക്കയിലാണെന്നും 2012 ൽ വനമേഖലകളിൽ കാട്ടുതീ വ്യാപകമായപ്പോഴാണ് ഇൗ പ്രദേശം സാറ്റ്ലൈറ്റ് ചിത്രത്തിൽ വന്നതെന്നും പഠനം നടത്തിയ ക്രിസ്റ്റഫർ കൈബ പറയുന്നു.
കൃത്രിമവെളിച്ചത്തിെൻറ തീവ്രതയും വളരെ കൂടുതലായിട്ടുണ്ട്. എൽ.ഇ.ഡി ലൈറ്റുകളുടേതു പോലെ തീവ്രത കുറഞ്ഞ നീലവെളിച്ചം രേഖപ്പെടുത്താൻ സാറ്റലൈറ്റിന് കഴിഞ്ഞിട്ടില്ല. എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുള്ള പ്രകാശം കൂടി കണക്കാക്കാനായാൽ ഭൗമോപരിതലത്തിലെ പ്രകാശ മേഖലയുടെ അളവ് ഇതിലും കൂടുതലായിരിക്കുമെന്നും ജേർണൽ എഡിറ്റർ കിപ് ഹോഡ്ജെസ് പറയുന്നു.
ഒൗട്ട് ഡോർ ലൈറ്റുകൾ കൂടിയത് എൽ.ഇ.ഡിയുടെ വരവേടെയാണ്. എൽ.ഇ.ഡി ഉൗർജ ഉപഭോഗം കുറഞ്ഞതിനാൽ കൂടുതൽ എൽ.ഇ.ഡികൾ ഉപയോഗിച്ച് അകത്തളങ്ങളേക്കാൾ ബാഹ്യഭാഗങ്ങളും അലങ്കരിക്കുന്നു. തീവ്രത കുറഞ്ഞ വെളിച്ചമാണെങ്കിലും ഭൂമിയെ പ്രകാശപൂരിതമാക്കുന്നത് എൽ.ഇ.ഡി വെളിച്ച സംവിധാനങ്ങളാണ്. അങ്ങനെ വർഷങ്ങൾ കഴിയും തോറും വെളിച്ചമില്ലാത്ത ഇടങ്ങൾ കുറഞ്ഞ് പകലുമായി അന്തരമില്ലാതെ മാറിയേക്കാമെന്നാണ് സയൻസ് അഡ്വാൻസിെൻറ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.