ഭൂമിയുടെ കറക്കത്തിന് വേഗം കൂടി; ഇനി ഒരു ദിവസം 24 മണിക്കൂറില്ലെന്ന് ശാസ്ത്രജ്ഞർ
text_fields
ലണ്ടൻ: മനുഷ്യർ വസിക്കുന്ന ഭൂമി കറങ്ങുന്നതിെൻറ വേഗം കൂടിയതോടെ ഒാരോ ദിവസവും 24 മണിക്കൂർ ചേർന്നതാണെന്ന് ഇനിയും പറയാനാകില്ലെന്ന് ശാസ്ത്രജ്ഞർ. കഴിഞ്ഞ 50 വർഷത്തിനിടെയാണ് ഭൂമി കറക്കത്തിെൻറ വേഗം കൂട്ടിയത്. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയ്ൽ റിപ്പോർട്ട് പറയുന്നു. അതേ വർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത്.
കുറഞ്ഞെന്ന് കേൾക്കുേമ്പാൾ കാര്യമായ കുറവ് സംഭവിച്ചുവെന്ന് തെറ്റിദ്ധരിക്കരുത്. 1.4602 മില്ലിസെക്കൻഡാണ് അതേ ദിവസം 24 മണിക്കൂറിലുണ്ടായ കുറവ്. നേരത്തെയുള്ള ചില കണക്കുകളിൽ 24 മണിക്കൂറിലേറെയെടുത്ത് ദിവസം പൂർത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട്.
പുതിയ കണ്ടുപിടിത്തം കൂടി പരിഗണിച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും 2020 ഡിസംബറിൽ ലോകത്തിെൻറ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന് 'ലീപ് സെക്കൻഡ്' അധികമായി ചേർക്കേണ്ടതില്ലെന്ന് ഇൻറർനാഷനൽ എർത്ത് റൊട്ടേഷൻ ആൻറ് റഫറൻസ് സിസ്റ്റംസ് സർവീസ് (ഐ.ഇ.ആർ.എസ്) തീരുമാനിച്ചിരുന്നു. ലീപ് വർഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏർപെടുത്തിയതാണ് ലീപ് സെക്കൻഡും.
2015ൽ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നൽകിയിരുന്നു. ഹിമാനികൾ അഥവാ േഗ്ലഷ്യറുകൾ ഉരുകി ജലമായി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് Science Advances പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
ശാസ്ത്രജ്ഞരുടെ വിശദീകരണം പരിഗണിച്ചാൽ 24 മണിക്കൂറിൽ ശരാശരി അര സെക്കൻഡ് കുറവാണ് പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കണ്ടുപിടിത്തം ശാസ്ത്ര ലോകത്ത് സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്. 1960കൾക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങൾ ഉണ്ടായത് 2020ലാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഭൂമിയുടെ കറക്കവുമായി കൂടുതൽ ചേർച്ച കിട്ടുംവിധം സമയത്തിൽനിന്ന് ഒരു സെക്കൻഡ് മാറ്റിനിർത്തണോ എന്നാണ് ചർച്ചകളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.