ഗഗൻയാൻ: എന്‍ജിൻ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒക്ക് അഭിനന്ദനവുമായി ഇലോൺ മസ്ക്
text_fieldsഇന്ത്യയുടെ ബഹികരാകാശ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാനിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്. പദ്ധതിയുടെ ഭാഗമായി ബഹിരാകാശ യാത്രികരെ വഹിക്കുന്ന വികാസ് എന്‍ജിെൻറ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മസ്ക് ഐ.എസ്.ആർ.ഒക്ക് അഭിനന്ദം അറിയിച്ചത്. ഐ.എസ്.ആർ.ഒയുടെ ട്വിറ്റർ പേജിലായിരുന്നു അദ്ദേഹം 'അഭിനന്ദനങ്ങൾ' എന്ന് കമൻറായി എഴുതിയത്.
Congratulations! 🇮🇳
— Elon Musk (@elonmusk) July 14, 2021
240 സെക്കൻറ് നീണ്ടു നിന്ന വികാസ് എന്‍ജിെൻറ പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലായിരുന്നു നടന്നത്. ജി.എസ്.എൽ.വി എംകെ മൂന്നിെൻറ ലിക്വിഡ് പ്രോപലൻറ് വികാസ് എന്‍ജിന്‍ പരീക്ഷണമാണ് നടത്തിയത്. എന്‍ജിെൻറ പ്രവര്‍ത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നും ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നു. പുതിയ എഞ്ചിന് ഗഗൻയാൻ പദ്ധതിക്ക് വേണ്ട യോഗ്യതകളുണ്ടോ.. എന്നറിയാൻ കൂടിയായിരുന്നു ഹോട്ടെസ്റ്റ് നടത്തിയത്. മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാര്‍പ്പിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. പദ്ധതി 2022 ആഗസ്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്.
10000 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി നമ്മുടെ ഇന്ത്യ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.